WORLD

ലിസ് ട്രസും 11 മന്ത്രിമാരും തോറ്റു


ല​ണ്ട​ൻ: ഏ​റ്റ​വും കു​റ​ഞ്ഞ​കാ​ലം പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​ന്‍റെ റി​ക്കാ​ർ​ഡ് പേ​റു​ന്ന ലി​സ് ട്ര​സും സു​നാ​ക്കി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലെ 11 അം​ഗ​ങ്ങ​ളും തോ​റ്റു. സൗ​ത്ത് വെ​സ്റ്റ് നോ​ർ​ഫോ​ക്കി​ൽ ലേ​ബ​ർ സ്ഥാ​നാര്‍ഥി​യോ​ട് നേ​രി​യ മാ​ർ​ജി​നി​ലാ​യി​രു​ന്നു ലിസ് ട്രസിന്‍റെ തോ​ൽ​വി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 24,180 വോ​ട്ടി​ന്‍റെ വ​ൻ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​താ​ണ്. ഋ​ഷി സു​നാ​ക്കി​നു മു​ന്പ് 49 ദി​വ​സം മാ​ത്ര​മാ​ണ് ലി​സ് ട്ര​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ത്. സു​​​നാ​​​ക്കി​​​ന്‍റെ പ്ര​​​തി​​​രോ​​​ധമ​​​ന്ത്രി ഗ്രാ​​​ന്‍റ് ഷാ​​​പ്സ്, ഹൗ​​​സ് ഓ​​​ഫ് കോ​​​മ​​​ൺ​​​സ് ലീ​​​ഡ​​​ർ പെ​​​ന്നി മോ​​​ർ​​​ഡ​​​ന്‍റ്, വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി ഗി​​​ല്യ​​​ൻ കീ​​​ഗ​​​ൻ, സാം​​​സ്കാ​​​രി​​​ക​​​മ​​​ന്ത്രി ലൂ​​​സി ഫ്രേ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും തോ​​​റ്റു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സു​​​നാ​​​ക് റി​​​ച്ച്മ​​​ണ്ട് ആ​​​ൻ​​​ഡ് നോ​​​ർ​​​ത്ത​​​ലേ​​​ർ​​​ട്ട​​​ൺ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 12,000 വോ​​​ട്ടു​​​ക​​​ൾ​​​ക്ക് ജ​​​യി​​​ച്ചു.


Source link

Related Articles

Back to top button