KERALAMLATEST NEWS

ഇന്നു മുതൽ 9വരെ റേഷൻ കടകൾ തുറക്കില്ല

തിരുവനന്തപുരം: ഇന്നു മുതൽ 9 വരെ തുടർച്ചയായ ദിവസങ്ങളിൽ റേഷൻ കടകൾ അ‌ടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തൽ പ്രമാണിച്ച് ഇന്ന് കടകൾ തുറക്കില്ല. നാളെ ഞായറായതിനാൽ അവധി. 8നും 9നും റേഷൻ വ്യാപാരി സംഘടനകളുടെ സമരമായതിനാൽ കടകൾ അടച്ചിടും.

റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ എന്നിവർ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു.

റേഷൻ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടാണ് സമരം.

റേ​ഷ​ൻ​ ​വ്യാ​പാ​രി​കൾ
സ​മ​ര​ത്തി​ൽ​ ​നി​ന്ന്
പി​ന്മാ​റ​ണം​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ 8,​ 9​ ​തീ​യ​തി​ക​ളി​ൽ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ട്ട് ​ന​ട​ത്തു​ന്ന​ ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റ​ണ​മെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ​ ​അ​നി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
വ്യാ​പാ​രി​ക​ൾ​ ​ഉ​ന്ന​യി​ച്ച​ ​വേ​ത​ന​ ​പാ​ക്കേ​ജ് ​പ​രി​ഷ്‌​ക​ര​ണം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​അ​നു​ഭാ​വ​പൂ​ർ​വം​ ​പ​രി​ഗ​ണി​ച്ച് ​വ​രി​ക​യാ​ണ്.​ ​ഇ​തി​നാ​യി​ ​നി​യോ​ഗി​ച്ച​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​ട്ടു​ണ്ട്.

റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ൾ​ക്ക്
5​ ​മാ​സ​മാ​യി​ ​പെ​ൻ​ഷ​നി​ല്ല

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ

#​വെ​ൽ​ഫെ​യ​ർ​ ​സെ​സി​ന് ​അ​നു​മ​തി
ന​ൽ​കാ​തെ​ ​ധ​ന​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​കു​ടി​ശ്ശി​ക​ ​തീ​ർ​ത്തു​ന​ൽ​കു​ന്ന​തി​നും​ ​ക്ഷേ​മ​നി​ധി​യി​ലേ​ക്ക് ​തു​ക​ ​സ​മാ​ഹ​രി​ക്കാ​നു​മാ​യി​ ​മു​ൻ​ഗ​ണ​നേ​ത​ര​ ​വി​ഭാ​ഗം​ ​ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ​ ​നി​ന്നു​ ​നി​ശ്ചി​ത​ ​കാ​ല​ത്തേ​ക്ക് ​പ്ര​തി​മാ​സം​ ​ഒ​രു​ ​രൂ​പ​ ​വെ​ൽ​ഫ​യ​ർ​ ​ഫ​ണ്ട് ​സെ​സ് ​ഈ​ടാ​ക്കാ​നു​ള്ള​ ​ഭ​ക്ഷ്യ​വ​കു​പ്പ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​യി​ല്ല.​ ​പ​രി​ഗ​ണ​ന​യ്ക്കാ​യി​ ​ധ​ന​വ​കു​പ്പി​ന് ​അ​യ​ച്ച​ ​ഫ​യ​ൽ​ ​അ​വി​ടെ​ ​പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്.
അ​ഞ്ച് ​മാ​സ​മാ​യി​ ​പെ​ൻ​ഷ​ൻ​ ​കു​ടി​ശ്ശി​ക​യാ​ണ്.
1500​ ​രൂ​പ​യാ​ണ് ​പെ​ൻ​ഷ​ൻ​ ​തു​ക.​ ​മ​റ്റ് ​ക്ഷേ​മ​പെ​ൻ​ഷ​നു​ക​ളെ​ ​അ​പേ​ക്ഷി​ച്ച് ​കു​റ​വാ​ണി​ത്.​ ​റേ​ഷ​ൻ​ ​വാ​ങ്ങു​ന്ന​ ​നീ​ല,​ ​വെ​ള്ള​ ​കാ​‌​ർ​ഡു​കാ​രി​ൽ​ ​നി​ന്ന് ​ഒ​രു​ ​രൂ​പ​ ​വീ​തം​ ​ആ​റു​ ​മാ​സം​ ​ഈ​ടാ​ക്കി​യാ​ൽ​ 2.12​ ​കോ​ടി​ ​രൂ​പ​ ​സ​മാ​ഹ​രി​ക്കാ​നാ​കും.​ ​ഒ​രു​ ​വ​ർ​ഷം​ ​വ​രെ​ ​തു​ട​ർ​ന്നാ​ൽ​ 4.24​ ​കോ​ടി​യും​ ​ല​ഭ്യ​മാ​കും.
മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​സം​ഘ​ട​നാ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ലാ​ണ് ​പ​ദ്ധ​തി​ക്ക് ​രൂ​പം​ ​ന​ൽ​കി​യ​ത്.
200​ ​രൂ​പ​യാ​ണ് ​പ്ര​തി​മാ​സം​ ​ക്ഷേ​മ​നി​ധി​യി​ലേ​ക്ക് ​ഒ​രു​ ​വ്യാ​പാ​രി​ ​അ​ട​യ്ക്കു​ന്ന​ത്.​ 62​ ​വ​യ​സ് ​ക​ഴി​യു​മ്പോ​ഴാ​ണ് ​പെ​ൻ​ഷ​ൻ​ ​ല​ഭ്യ​മാ​വു​ക.​ ​ക്ഷേ​മ​നി​ധി​ ​രൂ​പീ​ക​രി​ച്ച​പ്പോ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​വാ​യ്പ,​ ​ചി​കി​ത്സാ​ ​ധ​ന​സ​ഹാ​യം​ ​എ​ന്നി​വ​യൊ​ക്കെ​ ​വാ​ഗ്ദാ​നം​ ​ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും​ ​പെ​ൻ​ഷ​ൻ​പോ​ലും​ ​കി​ട്ടാ​ത്ത​ ​അ​വ​സ്ഥ​യാ​ണെ​ന്ന് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.

റേ​ഷ​ൻ​ ​വാ​ങ്ങു​ന്ന​ത് 68%
നീ​ല​ ​കാ​ർ​ഡ്…………………………………….​ 23,01,303
വെ​ള്ള​ ​കാ​ർ​ഡ്………………………………….​ 28,86,580
ആ​കെ………………………………………………..​ 51,87,883
റേ​ഷ​ൻ​ ​വാ​ങ്ങു​ന്ന​ത് ​(​ശ​രാ​ശ​രി​ 68​%​)…​ 35,27,760

`​ഒ​രു​ ​രൂ​പ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​പോ​ലും​ ​സ​ർ​ക്കാ​ർ​ ​പി​ടി​വാ​ശി​ ​കാ​ണി​ക്കു​ക​യാ​ണ്.​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​ടെ​ ​സ​ങ്ക​ടം​ ​കാ​ണാ​ൻ​ ​ആ​രു​മി​ല്ല’
-​ടി.​മു​ഹ​മ്മാ​ദാ​ലി,
സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​റീ​ട്ടെ​യിൽ
റേ​ഷ​ൻ​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷൻ


Source link

Related Articles

Back to top button