കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ലീഡേഴ്സ് സമ്മിറ്റിന് തുടക്കം
കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ 25-ാമതു വാര്‍ഷികത്തോടനുബന്ധിച്ചുള്ള ലീഡേഴ്സ് സമ്മിറ്റിനു തിരുവനന്തപുരത്തു തുടക്കം. സമ്പൂര്‍ണ സാമ്പത്തികസാക്ഷരത ഗ്രാമങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിനോടനുബന്ധിച്ചുള്ള സെമിനാറുകളും ക്യാമ്പുകളും മറ്റു ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കാനുള്ള പ്രത്യേക പരിശീലനപരിപാടിയാണു സമ്മിറ്റിലൂടെ നടപ്പിലാക്കുന്നത്. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെ സോണിലുള്ള പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കും. കേരളത്തിലെ 1,000 പഞ്ചായത്തുകൾ ഈ പദ്ധതിയിലൂടെ സമ്പൂര്‍ണ സാക്ഷരത കൈവരിക്കുമെന്നു കെഎല്‍എം ആക്സിവ ചെയര്മാന് ടി.പി. ശ്രീനിവാസന് ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ പറഞ്ഞു. സിഇഒ മനോജ് രവി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബിജി ഷിബു, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, വൈസ് പ്രസിഡന്റ് വി.സി.ജോര്‍ജ് കുട്ടി, സോണല്‍ മാനേജര്‍ പി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Source link