BUSINESS

വെള്ളൂരില്‍ മഞ്ഞക്കൊന്നയില്‍നിന്നു കടലാസ്‌; ഉത്പാദനം ഉടന്‍ തുടങ്ങും

റെ​ജി ജോ​സ​ഫ് കോ​ട്ട​യം: വ​നജൈ​വ​വൈ​വി​ധ്യ​ത്തി​നു ഭീ​ഷ​ണി​യാ​യ മ​ഞ്ഞ​ക്കൊ​ന്ന പ​ള്‍പ്പാ​ക്കി വെ​ള്ളൂ​ര്‍ കേ​ര​ള പേ​പ്പ​ര്‍ പ്രൊ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡില്‍ (​കെ​പി​പി​എ​ല്‍)​ അ​ടു​ത്ത​യാ​ഴ്ച ക​ട​ലാ​സ് ഉ​ത്പാ​ദ​നം തു​ട​ങ്ങും. ആ​ദ്യ​ഘ​ട്ട​മാ​യി നോ​ര്‍ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ല്‍നി​ന്ന് 5,000 ട​ണ്‍ കൊ​ന്ന​ത്ത​ടി​യാ​ണ് വെ​ള്ളൂ​രി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ട​ണ്ണി​ന് 350 രൂ​പ​യാ​ണു നി​ര​ക്ക്. ഈ ​തു​ക സ്വാ​ഭാ​വി​ക വ​ന പു​നഃ​സ്ഥാ​പ​ന​ത്തി​നു വി​നി​യോ​ഗി​ക്കും. പേ​പ്പ​ര്‍ നി​ര്‍മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​നാ​ധി​ഷ്ഠി​ത അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ ദീ​ര്‍ഘ​കാ​ല ക​രാ​റി​നു വ​നംവ​കു​പ്പും കെ​പി​പി​എ​ലു​മാ​യി ധാ​ര​ണ​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ വ​യ​നാ​ട്, പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലാ​ണു മ​ഞ്ഞ​ക്കൊ​ന്ന അ​തി​വേ​ഗം പ​ട​ര്‍ന്നു വ​ള​രുന്ന​ത്. വ​യ​നാ​ട് സ​ങ്കേ​ത​ത്തി​ലെ 35 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലെ 123.86 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല്‍ ഇ​തു മ​ര​മാ​യി തി​ങ്ങി​വ​ള​രു​ന്നു. ഈ​റ്റ, മു​ള, പു​ല്ല് എ​ന്നി​വ​യെ ഞെ​രു​ക്കി​ക്ക​ള​യു​ന്ന രാ​ക്ഷ​സ​ക്കൊ​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ഭ​ക്ഷ​ണ​മാ​ക്കി​ല്ല. നീ​ല​ഗി​രി ജൈ​വ​മേ​ഖ​ല​യു​ടെ ഭാ​ഗ​മാ​യ വ​യ​നാ​ട് സ​ങ്കേ​ത​ത്തി​ല്‍ ഈ ​സ​സ്യ​ത്തി​ന്‍റെ വ്യാ​പ​നം ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ക്ക് ഇ​ട​വ​രു​ത്തു​ക​യും ആ​വാ​സ വ്യ​വ​സ്ഥ​യെ പ്ര​തി​കൂ​ല​മാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന​തി​നാ​ലാ​ണു മു​റി​ച്ചുമാ​റ്റാ​ന്‍ വ​നംവ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ നാ​ടി​റ​ക്ക​ത്തി​നു പി​ന്നി​ലെ ഒ​രു കാ​ര​ണം കാ​ട്ടി​ലെ തീ​റ്റ​ക്ഷാ​മ​മാ​ണ്. കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മത്തിലെ 29-ാം വ​കു​പ്പുപ്ര​കാ​രം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ല്‍നി​ന്നു യാ​തൊ​രു​വി​ധ മ​ര​വും വാ​ണി​ജ്യം ഉ​ള്‍പ്പെ​ടെ ഒ​രാ​വ​ശ്യ​ത്തി​നും നീ​ക്കം ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്നു സു​പ്രീം കോ​ട​തി വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മ​ഞ്ഞ​ക്കൊ​ന്ന പോ​ലു​ള്ള സ​സ്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു ത​ട​സ​മി​ല്ലെ​ന്ന് 2022 ഓ​ഗ​സ്റ്റി​ല്‍ ഉ​ത്ത​ര​വി​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മ​ഞ്ഞ​ക്കൊ​ന്ന നീ​ക്കംചെ​യ്തു ക​ട​ലാ​സ് നി​ര്‍മാ​ണ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം.​ അ​ടു​ത്ത ഘ​ട്ട​മാ​യി അ​ക്കേ​ഷ്യ, മാ​ഞ്ചി​യം, യൂ​ക്കാ​ലി, വാ​റ്റി​ല്‍ തു​ട​ങ്ങി​യ മ​ര​ങ്ങ​ള്‍ ക​ട​ലാ​സ് നി​ര്‍മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

Source link

Related Articles

Back to top button