പ്ള​സ് ​വ​ൺ​:​ ​മ​ല​പ്പു​റ​ത്ത് ​നൂ​റി​ലേ​റെ താ​ത്കാ​ലി​ക​ ​ബാ​ച്ചി​ന് ​ശു​പാ​ർശ, ​ര​ണ്ടം​ഗ​സ​മി​തി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചു  

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​പ്പു​റ​ത്തെ​ ​പ്ള​സ് ​വ​ൺ​ ​സീ​റ്റ് ​പ്ര​തി​സ​ന്ധി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​നൂ​റി​ലേ​റെ​ ​താ​ത്‌​കാ​ലി​ക​ ​ബാ​ച്ചു​ക​ൾ​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് ​നി​യോ​ഗി​ച്ച​ ​ര​ണ്ടം​ഗ​ ​സ​മി​തി​യു​ടെ​ ​ശു​പാ​ർ​ശ.
ഹ്യു​മാ​നി​റ്റീ​സ്,​​​ ​കൊ​മേ​ഴ്സ് ​ബാ​ച്ചു​ക​ളാ​ണ് ​ആ​വ​ശ്യം.​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​അം​ഗീ​കാ​ര​ത്തി​ന് ​ശേ​ഷ​മാ​വും​ ​അ​ന്തി​മ​തീ​രു​മാ​നം.​ ​സ​പ്ളി​മെ​ന്റ​റി​ ​അ​ലോ​ട്ട്മെ​ന്റി​നാ​യു​ള്ള​ ​അ​ന്തി​മ​ ​ക​ണ​ക്കു​ക​ൾ​ ​എ​ടു​ത്ത​ശേ​ഷം​ ​വി​ഷ​യം​ ​അ​ടു​ത്ത​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​പ​രി​ഗ​ണി​ക്കും.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്‌​ട​ർ​ ​(​അ​ക്കാ​ഡ​മി​ക്)​​​ ​ആ​ർ.​സു​രേ​ഷ് ​കു​മാ​ർ,​ ​മ​ല​പ്പു​റം​ ​ആ​ർ.​ഡി.​ഡി​ ​ഡോ.​പി.​എ​ൻ.​ ​അ​നി​ൽ​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ.​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്കാ​ണ് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ച​ത്.​ എ​സ്.​എ​സ്.​എ​ൽ.​സി​യ്‌​ക്ക് ​ഉ​യ​ർ​ന്ന​ ​മാ​ർ​ക്ക് ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​പോ​ലും​ ​പ്ള​സ് ​വ​ണ്ണി​ന് ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കാ​തെ​ ​വ​ന്ന​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​താ​ത്കാ​ലി​ക​ ​ബാ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പാ​ണ് ​ര​ണ്ടം​ഗ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച​ത്.​ ​എ​ത്ര​ ​ബാ​ച്ചു​ക​ൾ​ ​വേ​ണ​മെ​ന്ന് ​തി​ട്ട​പ്പെ​ടു​ത്താ​നാ​യി​രു​ന്നു​ ​സ​മി​തി.

ഭ​ര​ണ​പ​ക്ഷ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ൾ​ ​അ​ട​ക്കം​ ​സ​മ​ര​രം​ഗ​ത്ത് ​ഇ​റ​ങ്ങി​യ​ത് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​നും​ ​സ​ർ​ക്കാ​രി​നും​ ​ക്ഷീ​ണ​മു​ണ്ടാ​ക്കി​യി​രു​ന്നു.​ ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ജൂ​ൺ​ 25​ ​ന് ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യ്ക്കു​ ​ശേ​ഷ​മാ​ണ് ​താ​ത്കാ​ലി​ക​ ​ബാ​ച്ചു​ക​ൾ​ ​അ​നു​വ​ദി​ക്കാ​ൻ​ ​തീ​രു​മാ​ന​മാ​യ​ത്.


Source link

Exit mobile version