വിജയിക്കാൻ വൻ വാഗ്ദാനങ്ങള്‍ വേണ്ടെന്ന് തെളിയിച്ച സ്റ്റാര്‍മര്‍; ഇന്ത്യയോടുള്ള സമീപനം എന്തായിരിക്കും?


ലണ്ടൻ: 2010-ന് ശേഷം ബ്രിട്ടണില്‍ ലേബര്‍ പാര്‍ട്ടിയുടെ ആദ്യ പ്രധാനമന്ത്രി വരികയാണ്. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ആധിപത്യത്തിന് അന്ത്യംകുറിച്ച് വന്‍ ഭൂരിപക്ഷത്തോടെ അധികരാത്തിലെത്തിയ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ സര്‍ കെയ്ര്‍ സ്റ്റാര്‍മര്‍ നയിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെ താഴെയിറക്കിയാണ് കെയ്ര്‍ സ്റ്റാര്‍മര്‍ അധികാരത്തിലേറുന്നത്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ (ടോറി) 14 വര്‍ഷത്തെ ഭരണത്തോടുള്ള എതിര്‍വികാരമാണ് ലേബര്‍ പാര്‍ട്ടിക്ക് പ്രധാനമായും തുണയായത്. കണ്‍സര്‍വേറ്റീവുകളുടെ ഭരണകാലത്ത് സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ബ്രിട്ടനെ കരകയറ്റുന്നതിനുപകരം സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ഞെരുങ്ങുകയാണുണ്ടായത്. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലെത്തി. കുടിയേറ്റം, വിലക്കയറ്റം, ബ്രെക്സിറ്റ് എന്നിവ കണ്‍സര്‍വേറ്റീവുകള്‍ക്കെതിരേ ലേബര്‍ തിരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കിയിരുന്നു. രണ്ടാഴ്ചമുന്‍പുയര്‍ന്ന തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വാതുവെപ്പുവിവാദവും കണ്‍സര്‍വേറ്റീവുകളെ ഉലച്ചു.


Source link

Exit mobile version