KERALAMLATEST NEWS

ഫുൾ എ പ്ലസ് ഉണ്ടായിട്ടും 222 പേർക്ക് പ്രവേശനം കിട്ടിയിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിട്ടും 222 പേർക്ക് ഇനിയും പ്രവേശനം ലഭിക്കാനുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. കൊല്ലം ജില്ലയിൽ 61 പേ‌ർക്കും കോഴിക്കോട്ട് 38 പേർക്കും എറണാകുളം-28, മലപ്പുറം- 19, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 16 പേർക്ക് വീതവും പ്രവേശനം ലഭിക്കാനുണ്ടെന്നും ഇവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിൽ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 68,161 സീറ്റുകളും 9270 സീറ്റുകളും ബാക്കിയുണ്ട്. ഇവയിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടരുകയാണ്. 54,​397 പേർ ഇനിയും പ്രവേശനം നേടാനുണ്ട്.

മലപ്പുറത്തുള്ള 82,​446 അപേക്ഷകരിൽ 53,​762 പേർക്ക് അഡ്മിഷൻ ലഭിച്ചു. പ്ലസ് വൺ പ്രവേശനം താലൂക്കടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പ്ല​സ് ​വ​ൺ​:​ ​അ​പേ​ക്ഷി​ച്ച
എ​ല്ലാ​വ​ർ​ക്കും​ ​സീ​റ്റ് ​കി​ട്ടു​മെ​ന്ന് ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ലോ​ട്ട്മെ​ന്റ് ​ക​ഴി​യു​ന്ന​തോ​ടെ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​ ​എ​ല്ലാ​വ​ർ​ക്കും​ ​സീ​റ്റ് ​കി​ട്ടു​മെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​അ​തി​നു​ശേ​ഷ​വും​ ​ആ​ർ​ക്കെ​ങ്കി​ലും​ ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കാ​തെ​യു​ണ്ടെ​ങ്കി​ൽ​ ​വേ​ണ്ട​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​സ്കൂ​ൾ​ ​ട്രാ​ൻ​സ്ഫ​ർ​ ​സം​ബ​ന്ധി​ച്ച​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ്ര​വേ​ശ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം​ ​പ​രി​ശോ​ധി​ക്കും.​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ന​ൽ​കു​ന്ന​തി​നാ​യി​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ക​മ്പ്യൂ​ട്ട​ർ​ ​സെ​ന്റ​റി​ലും​ ​തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രി​ശീ​ല​നം​ ​ന​ൽ​ക​ണ​മെ​ന്ന​ ​കാ​ര്യം​ ​പ​രി​ശോ​ധി​ക്കും.​ ​പ​ത്താം​ ​ക്ലാ​സ് ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ ​ഇ​തി​നു​ള്ള​ ​പ​രി​ശീ​ല​നം​ ​നി​ല​വി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ളു​ടെ
എ​ണ്ണം​ ​കു​റ​ഞ്ഞു​;​ ​വ​ലി​യ​ ​കു​റ​വ​ല്ലെ​ന്ന് ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​ഞ്ഞ​ത് ​നി​യ​മ​സ​ഭ​യി​ൽ​ ​ഉ​ന്ന​യി​ച്ച് ​പ്ര​തി​പ​ക്ഷം.​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ളി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​ചേ​ർ​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ​ 7163​ ​പേ​രു​ടെ​ ​കു​റ​വു​ണ്ടാ​യെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ഇ​തി​ൽ​ 6929​ ​കു​ട്ടി​ക​ളും​ ​കു​റ​ഞ്ഞ​ത് ​സ​ർ​ക്കാ​ർ​ ​സ്കൂ​ളു​ക​ളി​ലാ​ണ്.​ ​എ​യ്ഡ​ഡ് ​സ്കൂ​ളു​ക​ളി​ൽ​ 235​ ​കു​ട്ടി​ക​ൾ​ ​മാ​ത്ര​മാ​ണ് ​കു​റ​ഞ്ഞ​ത്.​ ​സാ​ധാ​ര​ണ​ ​സി.​ബി.​എ​സ്.​ഇ​ ​പ​ത്താം​ ​ക്ലാ​സ് ​ക​ഴി​ഞ്ഞ് ​ഒ​രു​ ​വ​ലി​യ​ ​വി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ്റ്റേ​റ്റ് ​സി​ല​ബ​സി​ലേ​ക്ക് ​മാ​റാ​റു​ണ്ട്.​ ​ഈ​ ​വ​ർ​ഷം​ ​അ​തും​ ​കു​റ​ഞ്ഞ​താ​യി​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പ​റ​ഞ്ഞു.
എ​ന്നാ​ൽ,​ ​വ​ൻ​തോ​തി​ലു​ള്ള​ ​കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​ചേ​ർ​ന്ന​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ആ​റാം​ ​പ്ര​വൃ​ത്തി​ദി​ന​ത്തി​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​അ​ൺ​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ൽ​ ​ഒ​ന്നു​ ​മു​ത​ൽ​ ​പ​ത്ത് ​വ​രെ​യു​ള്ള​ ​ക്ലാ​സു​ക​ളി​ൽ​ 36,43,607​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​ഠി​ക്കു​ന്ന​ത്.​ ​ഒ​ന്നാം​ ​ക്ലാ​സി​ൽ​ ​ആ​കെ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ത് 2,48,848​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ ​അ​ൺ​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ 781​ ​കു​ട്ടി​ക​ൾ​ ​കൂ​ടു​ത​ലാ​ണ്.​ ​സ​ർ​ക്കാ​ർ​ ​സ്കൂ​ളു​ക​ളി​ൽ​ 8,​ 9,​ 10​ ​ക്ലാ​സു​ക​ളി​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.
അ​തേ​സ​മ​യം,​ ​എ​സ്.​സി,​ ​എ​സ്.​ടി​ ​മേ​ഖ​ല​യി​ൽ​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.​ ​വാ​ഹ​ന​ ​സൗ​ക​ര്യം​ ​അ​ട​ക്ക​മു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളും​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​കു​റ​വുംപ​രി​ഹ​രി​ക്കു​ന്ന​തി​ന് ​ഉ​ട​ൻ​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള​ ​വി​ഹി​തം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​വി​ശ​ദ​മാ​ക്കി.


Source link

Related Articles

Back to top button