തിരുവനന്തപുരം: ജപ്തി നടപടികൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനസർക്കാരിന് നൽകാനുള്ള വ്യവസ്ഥയുൾപ്പെടുത്തി 1968ലെ നികുതി നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിന്റെ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് റവന്യുമന്ത്രി കെ.രാജൻ നിയമസഭയിൽ സമർപ്പിച്ചു. നിയമസഭ ഇത് പരിഗണിച്ച് ചർച്ച ചെയ്ത് പാസാക്കി ഗവർണർക്ക് അയച്ചുകൊടുക്കും. ഗവർണർ അംഗീകരിക്കുന്നതോടെയാണിത് പ്രാബല്യത്തിലാകുക.
ജപ്തി നടപടികളിൽ ഇടപെടാൻ സംസ്ഥാനസർക്കാരിന് നിയമപ്രകാരം അധികാരമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം തന്നെ ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
Source link