വിജയ് ചിത്രം ‘ഗോട്ട്’ കേരളത്തിൽ വിതരണത്തിനെത്തിക്കാൻ ഗോകുലം ഗോപാലൻ

വിജയ് ചിത്രം ‘ഗോട്ട്’ കേരളത്തിൽ വിതരണത്തിനെത്തിക്കാൻ ഗോകുലം ഗോപാലൻ
വിജയ് ചിത്രം ‘ഗോട്ട്’ കേരളത്തിൽ വിതരണത്തിനെത്തിക്കാൻ ഗോകുലം ഗോപാലൻ
മനോരമ ലേഖിക
Published: July 05 , 2024 04:01 PM IST
1 minute Read
വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ആക്‌ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ്. അഘോരം, കൽപാത്തി എസ്. ഗണേഷ്, കൽപാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
‘‘വിജയ് ചിത്രം ‘ലിയോ’ക്കു ശേഷം ദളപതി വിജയ്‌യുടെ അടുത്ത ചിത്രവും കേരളത്തിൽ എത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വിജയ്‌യുടെ 68-ആമത് ചിത്രമായ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ നിർമിക്കുന്ന 25-ാമത്തെ സിനിമയാണ്. വെങ്കട് പ്രഭു സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്. അതോടൊപ്പം ഭാവിയിൽ ഇനിയും ഒരുപാട് സിനിമകളിൽ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു.’’–ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ വാക്കുകൾ.
പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും വേഷമിടുന്നുണ്ട്. വഛായാഗ്രഹണം: സിദ്ധാര്‍ഥ് ന്യൂണി, ചിത്രസംയോജനം: വെങ്കട് രാജേൻ, സെപ്തംമ്പർ 5 ന് ലോകമാകെ റിലീസ് ചെയ്യുന്ന ചിത്രം, ഓണം റിലീസ് ആയി അന്നേ ദിവസം കേരളത്തിലും റിലീസ് ചെയ്യം. ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ്. പിആർഒ: ശബരി.
English Summary:
Gokulam Gopalan to distribute Vijay film ‘Goat’ in Kerala
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list 6cqu481vfhos68uq1d0jf9d123
Source link