WORLD
ടാറ്റ സ്റ്റീൽ മുതൽ ഗാസ വരെ; UK-യുടെ പുതിയ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാർമറിന് മുന്നിൽ വെല്ലുവിളികളേറെ

ലണ്ടന്‍: യു.കെ. തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷവും കടന്ന് കുതിപ്പ് തുടരുകയാണ് ലേബര്‍ പാര്‍ട്ടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് അവര്‍ ഭരണമുറപ്പിച്ചിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മറാണ് യു.കെയുടെ പുതിയ പ്രധാനമന്ത്രിയാകുക. ആഭ്യന്തരവും അന്താരാഷ്ട്രവുമായ വലിയ വെല്ലുവിളികളാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിലേറുമ്പോള്‍ സ്റ്റാര്‍മെറിനെ കാത്തിരിക്കുന്നത്. ഇപ്പോഴും തുടരുന്ന യുക്രൈന്‍ യുദ്ധവും ഗാസയിലെ ഇസ്രയേലിന്റെ ആക്രമണവും മുതല്‍ യു.കെയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം വരെ അതിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ അവയാണ്.
Source link