പ്രശാന്ത് ചന്ദ്രൻ ‘ബിംസ്റ്റക് ‘ ഡയറക്ടർ
കൊച്ചി: ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമാർ, തായ്ലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബേ ഒഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടിസെക്ടർ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോഓപ്പറേഷന്റെ (ബിംസ്റ്റക്) ഡയറക്ടറായി പ്രശാന്ത് ചന്ദ്രനെ കേന്ദ്ര സർക്കാരിന്റെ നിയമനകാര്യ കമ്മിറ്റി നിയമിച്ചു.
ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലാണ് ബിംസ്റ്റകിന്റെ ആസ്ഥാനം. ഇന്ത്യൻ ഇക്കണോമിക് സർവീസ് 2007 ബാച്ച് ഉദ്യോഗസ്ഥനായ പ്രശാന്ത് ഡൽഹിയിൽ കൃഷി കർഷകക്ഷേമ മന്ത്രാലയത്തിൽ ഡയറക്ടറാണ്. എറണാകുളം റീജിയണൽ പാസ്പോർട്ട് ഓഫീസറായിരിക്കെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള ബഹുമതി പല തവണ ലഭിച്ചു. ഷിപ്പിംഗ് മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടറായും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പേരാമ്പ്ര ഗവ. കോളേജിലും അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം പെരുമൺ പുറ്റിങ്ങൽ വീട്ടിൽ പരേതരായ ചന്ദ്രന്റെയും അയിഷയുടെയും മകനാണ്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ ബോട്ടണി അദ്ധ്യാപിക ലക്ഷ്മി ശ്രീകുമാറാണ് ഭാര്യ. മകൻ ശ്രീരാം ചന്ദ്രൻ.
Source link