KERALAMLATEST NEWS
അടിച്ച് നിലത്തിട്ട ശേഷം കടിച്ചു; വിതുരയിൽ രണ്ട് കരടികൾ ചേർന്ന് 58കാരനെ വീട്ടുമുറ്റത്ത് വച്ച് ആക്രമിച്ചു

തിരുവനന്തപുരം: വിതുര ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലയ്ക്കാണ് (58) പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. ലാല പുലർച്ചെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ രണ്ട് കരടികൾ ആക്രമിക്കുകയായിരുന്നു. ആദ്യം ലാലയെ അടിച്ച് നിലത്തിട്ടു. ശേഷം ഇടതുകാലിന്റെ മുട്ടിലും വലതുകെെയുടെ മുട്ടിലും കരടികൾ കടിച്ചു.
ലാലയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും എത്തിയപ്പോൾ കരടികൾ വനത്തിലേക്ക് ഓടിപ്പോയി. പരിക്കേറ്റ ലാലയെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ബോണക്കാട് എസ്റ്റേറ്റിൽ മാങ്ങയും ചക്കയും സുലഭമായതിനാലാണ് ജനവാസമേഖലയിലേക്ക് കരടി എത്തുന്നത്.
Source link