ന്യൂയോർക്കിൽ ചിത്രീകരിച്ച അനൂപ് മേനോൻ ചിത്രം ‘ചെക്ക് മേറ്റ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ചെക്ക് മേറ്റ്’ ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്‍റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും രതീഷ് ശേഖർ നിർവ്വഹിക്കുന്നു. അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായിരിക്കും ചിത്രം എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. അംബരചുംബികളായ കെട്ടിടങ്ങൾ, അവയ്ക്കിടയിലെ മനുഷ്യ മനസ്സുകള്‍, ചതുരംഗ കളിപോലെ മാറി മറിയുന്ന സംഭവ വികാസങ്ങൾ ഇവയൊക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നാണ് പോസ്റ്റർ നൽകുന്ന സൂചനകൾ.
സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‍ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഫോർമൽ വേഷത്തിൽ വേറിട്ട ലുക്കിലാണ് ചിത്രത്തിൽ അനൂപ് മേനോൻ എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ചെസ്സിലെ കരുക്കൾ പോലെ മാറി മറിയുന്ന മനുഷ്യ മനസ്സിലെ സങ്കീർണ്ണതകളിലൂടെയുള്ള സഞ്ചാരമാണ് സിനിമയുടെ കഥാഗതിയെന്നാണ് ലഭിക്കുന്ന സൂചനകൾ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാലചന്ദർ ശേഖർ, പ്രൊജക്ട് ഡിസൈനർ: ശ്യാം കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ: സൗമ്യ രാജൻ, ഫിനാൻസ് കൺട്രോളർ: കൃഷ്ണദാസ്, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: സംഗീത് പ്രതാപ്, എഡിറ്റർ: പ്രജീഷ് പ്രകാശ്, പ്രൊഡക്ഷൻ ഡിസൈനർ: സ്വപ്നീൽ ബദ്ര, മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ്: ലാഡ ആൻഡ് ബാർബറ, ക്യാമറ ഓപ്പറേറ്റർ: പോൾ സ്റ്റാമ്പർ, ഗാനരചന: ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: ധനുഷ് നായനാർ, പശ്ചാത്തലസംഗീതം: റുസ്ലൻ പെരെഷിലോ, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, എക്സി.പ്രൊഡ്യൂസർ: പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ, കളറിസ്റ്റ്: ബിലാൽ റഷീദ്, പിആർഒ: പി ശിവപ്രസാദ്, വിഎഫ്എക്സ്: ഗാസ്പർ മ്ലാകർ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിതരണം: സീഡ് എന്‍റർടെയ്ൻമെന്‍റ്സ് യുഎസ്എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.
English Summary:
The first look poster of the latest film ‘Check Mate’ starring actor and screenwriter Anoop Menon is getting attention on social media.
Source link