ജനമൈത്രിയോട് തരിമ്പുമില്ല പൊലീസിന് മൈത്രി

തൃശൂർ : പൊലീസിനെ ജനസൗഹൃദമാക്കാനായി ആരംഭിച്ച ജനമൈത്രി പൊലീസ് സംവിധാനം നിർജീവം. വാർഡ് തലം വരെ നീളേണ്ട പ്രവർത്തനം ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് നടക്കുന്നത്. 2006ൽ ആരംഭിച്ച പദ്ധതിക്കായി അന്ന് രൂപീകരിച്ച കമ്മിറ്റിയുടെ യോഗം കൊവിഡിന് ശേഷം ചേർന്നിട്ടില്ല. പ്രവർത്തനം വിപുലപ്പെടുത്താൻ ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം എറണാകുളം, കോട്ടയം ജില്ലകളിൽ മാത്രമായി ഒതുങ്ങി.

നേരത്തേ, വാർഡ് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചായിരുന്നു പ്രവർത്തനം. എസ്.ഐമാർക്ക് സ്റ്റേഷൻ ചാർജുണ്ടായിരുന്നപ്പോൾ ഒരു പരിധി വരെ മുന്നോട്ടു പോയി. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ജനമൈത്രി സംവിധാനം സജീവമായതോടെ ലഹരി വസ്തുക്കളുടെ വില്പന തടയാനും ഇത്തരക്കാരെ പിടി കൂടാനും സാധിച്ചിരുന്നു. ഇപ്പോൾ വാർഡു തല കമ്മിറ്റികൾ പോലും നിലവിലില്ല.

രണ്ടു പേരായി

ചുരുങ്ങി

നേരത്തെ പൊലീസ് സ്റ്റേഷനിലെ ഓരോ പൊലീസുകാർക്ക് ഒരു വില്ലേജെന്ന രീതിയിൽ ജനമൈത്രി ബീറ്റ് നൽകിയിരുന്നു. നിലവിൽ രണ്ട് പേർക്കാണ് ഡ്യൂട്ടി. സ്റ്റേഷനിലെ അംഗസംഖ്യ കുറഞ്ഞതും അമിത ജോലി ഭാരവുമാണ് പ്രശ്നം. ഓരോ സ്‌റ്റേഷൻ പരിധിയിലും എട്ട് മുതൽ പന്ത്രണ്ട് വരെ വില്ലേജുണ്ട്. ഗൃഹസമ്പർക്കം ഉൾപ്പെടെ ജനമൈത്രി പൊലീസിന്റെ പ്രവർത്തനത്തിൽപ്പെടും.

പ്രധാന

ലക്ഷ്യങ്ങൾ

കുറ്റകൃത്യങ്ങൾ തടയൽ, മെച്ചപ്പെട്ട പൊലീസ് -പൊതുജന സൗഹൃദം, ബോധവത്കരണം, സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള സുരക്ഷാ ജാഗ്രത പദ്ധതികൾ, അനധികൃത മദ്യ,

മയക്കുമരുന്നു വില്പന തടയൽ

‘ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ഒരു കാലത്ത് ജനമൈത്രി സംവിധാനം ആശ്വാസകരമായിരുന്നു’.

-ഹഷീം പറക്കാടൻ,

റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ

സംസ്ഥാന പ്രസിഡന്റ്.

സം​വ​ര​ണ​ത്തെ​ ​അ​ധി​ക്ഷേ​പി​ച്ച് ​കാ​ർ​ട്ടൂ​ൺ​ :
ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ​ ​കോ​ളേ​ജ് ​മാ​ഗ​സി​ൻ​ ​വി​വാ​ദ​ത്തിൽ

വി​വാ​ദ​ ​കാ​ർ​ട്ടൂ​ൺ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഭാ​ഗം​ ​നീ​ക്കം​ ​ചെ​യ്യു​മെ​ന്ന് ​കെ.​എ​സ്.​യു​തൃ​ശൂ​ർ​:​ ​മ​ണ്ണു​ത്തി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജി​നു​ ​കീ​ഴി​ലെ​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​കോ​ളേ​ജി​ൽ​ ​കെ.​എ​സ്.​യു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​പു​റ​ത്തി​റ​ക്കി​യ​ ​’​ന​ന്ന​ങ്ങാ​ടി​’​ ​മാ​ഗ​സി​നി​ലെ​ ​കാ​ർ​ട്ടൂ​ണി​നെ​ച്ചൊ​ല്ലി​ ​വി​വാ​ദം.​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​നാ​ണ് ​എ​ല്ലാ​ ​ആ​നു​കൂ​ല്യ​ങ്ങ​ളെ​ന്നും​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് ​തീ​രെ​ക്കു​റ​വാ​ണ് ​കി​ട്ടു​ന്ന​തെ​ന്നു​മു​ള്ള​ ​ആ​ശ​യ​മാ​ണ് ​കാ​ർ​ട്ടൂ​ണി​ൽ.
നി​ധി​വേ​ട്ട​യു​ടെ​ ​ആ​രം​ഭം​ ​എ​ന്ന​ ​ആ​ശ​യ​ത്തെ​ ​മു​ൻ​നി​റു​ത്തി​ ​ഒ​രു​ക്കി​യ​ ​മാ​ഗ​സി​ന്റെ​ 57ാം​ ​പേ​ജി​ലെ​ ​കാ​ർ​ട്ടൂ​ൺ​ ​പി​ൻ​വ​ലി​ച്ച് ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​എ​സ്.​എ​ഫ്.​ഐ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പു​രോ​ഗ​മ​ന​ ​സ​മൂ​ഹ​ത്തി​ന് ​യോ​ജി​ക്കാ​ത്ത​തും​ ​വെ​റു​പ്പി​ന്റെ​ ​ഭാ​ഷ​ ​സം​സാ​രി​ക്കു​ന്ന​തു​മാ​ണ് ​കാ​ർ​ട്ടൂ​ണെ​ന്ന് ​എ​സ്.​എ​ഫ്.​ഐ​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​ ​ജി​ഷ്ണു​ ​സ​ത്യ​ൻ,​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​വി​ഷ്ണു​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.​ ​അ​തേ​സ​മ​യം​ ​വി​വാ​ദ​ ​കാ​ർ​ട്ടൂ​ൺ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഭാ​ഗം​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ​കെ.​എ​സ്.​യു​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഗോ​കു​ൽ​ ​ഗു​രു​വാ​യൂ​ർ​ ​അ​റി​യി​ച്ചു.​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​യൂ​ണി​റ്റ് ​ക​മ്മി​റ്റി​യോ​ട് ​ര​ണ്ട് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​കാ​ർ​ട്ടൂ​ൺ​ ​തെ​റ്റാ​യ​ ​വ്യാ​ഖ്യാ​നം​ ​ന​ൽ​കു​ന്നു​ണ്ടെ​ന്ന് ​സ​മ്മ​തി​ച്ച​ ​കെ.​എ​സ്.​യു​ ​കാ​ർ​ട്ടൂ​ണി​നെ​ ​ത​ള്ളി​ക്ക​ള​യു​ന്ന​താ​യി​ ​അ​റി​യി​ച്ചു.


Source link
Exit mobile version