2024 മെയ് ഒന്നാം തീയതിയോടെ വ്യാഴം രാശി മാറിയിരുന്നു. 2025 വരെ ഇത് അവിടെ തുടരും. ഇതിനാലാണ് ഈ പ്രത്യേക യോഗം വരുന്നത്. ഒരു വ്യക്തിയുടെ ജാതകവശാൽ കുബേരയോഗമുണ്ടെങ്കിൽ ധനഭാഗ്യമുണ്ടാകും. ഇത് അതിവിശിഷ്ടമായ യോഗമാണ്. ഈ യോഗത്തിൽ സാമ്പത്തികം മാത്രമല്ല, സമൃദ്ധിയും വിജയവുമുണ്ടാകും. തൊഴിൽ വിജയവും കുടുംബജീവിതത്തിൽ സന്തോഷവുമുണ്ടാകും. എല്ലാ നാളുകാരേയും അനൂകുലമായോ പ്രതികൂലമായോ ബാധിയ്ക്കുമെങ്കിലും ചില നാളുകാർക്കീ യോഗം കുബേരയോഗമായി മാറുന്നു.ധനനേട്ടംകുബേര യോഗം പൊതുവേ ധനപരമായ നേട്ടം കൊണ്ടുവരുന്ന ഒന്നാണ്. ധനം മാത്രമല്ല, തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലും ഇത് നേട്ടം നൽകും. ഇത് ജീവിതത്തിൽ ഉടനീളം നല്ല ഫലങ്ങൾ നൽകും. എല്ലാ നാളുകാർക്കും ഇത് ലഭിയ്ക്കില്ല. ചില പ്രത്യേക രാശിക്കാർക്ക്, ചില പ്രത്യേക നാളുകാർക്കാണ് ഈ അവസരത്തിൽ കുബേരയോഗം പറയുന്നത്. ഇത് 2025 വരെ നീണ്ടുനിൽക്കുന്ന യോഗം കൂടിയാണ്. ഏതെല്ലാം നാളുകാർക്കാണ് ഈ ഫലം ലഭ്യമാകുന്നതെന്നറിയാം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് രണ്ടാംഭാവത്തിൽ കുബേരയോഗം വരുന്നു. ഇവർക്ക് അതിസമ്പന്നതയിലേക്ക് കടക്കാൻ ഇവർക്ക് സാധിയ്ക്കും. കഠിനാധ്വാനഫലം വന്നു ചേരും. സമ്പത്തും സമൃദ്ധിയും വന്നുചേരും. പൂർവികസ്വത്ത് സംബന്ധമായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഇത് മാറിക്കിട്ടും. ആഗ്രഹിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ സാധ്യമായിക്കിട്ടും. വീട്, വാഹനം, വസ്തു എന്നിവ വാങ്ങാനും വിൽക്കാനും ശ്രമിയ്ക്കുന്നവർക്ക് ഇത് സാധ്യമാകും. കടബാധ്യതയുളളവർക്ക് ഇതിൽ നിന്നും മോചനം ലഭ്യമാകും.ഭാഗ്യ സമയംകടം കൊടുത്ത് തിരികെ ലഭിക്കാതിരുന്ന പണം കൈവശം വന്നുചേരും. സ്വർണം, പണം എന്നിവ കടം നൽകിയത് ലഭിയ്ക്കും. വിദ്യാർത്ഥികൾക്ക് മികച്ച ഫലം ലഭിയ്ക്കും. ഇവർക്ക് മത്സരപ്പരീക്ഷകളിൽ വിജയമുണ്ടാകും. ആഗ്രഹിയ്ക്കുന്ന രീതിയിൽ രാഷ്ട്രീയക്കാർക്ക് നേട്ടമുണ്ടാകും. ജനപിന്തുണ ലഭിയ്ക്കും. ആരോഗ്യകാര്യങ്ങൾ നന്നായിരിയ്ക്കും. കുടംബ, ദാമ്പത്യ ബന്ധം നന്നായിരിയ്ക്കും. പരസ്പരം പിരിഞ്ഞിരിയ്ക്കുന്ന ദമ്പതിമാർ ഒരുമിയ്ക്കും. പങ്കാളിയുടെ പൂർണപിന്തുണ ലഭിയ്ക്കും. പൊതുവേ സന്തോഷവും സമാധാനവും ഐശ്വര്യവും ലഭിയ്ക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)കർക്കിടകക്കൂറിൽ പെട്ട പുണർതം അവസാന 15 നാഴിക, പൂയം, ആയില്യം എന്നിവർക്ക് കുബേരയോഗത്തിലൂടെ അതിസമ്പന്നയോഗം ലഭ്യമാകും. ഇവർക്കിത് 11-ാം ഭാവത്തിലാണ് നിൽക്കുന്നത്. ഇതുകൊണ്ട് അപ്രതീക്ഷിത ധനനേട്ടങ്ങളുണ്ടാകും പ്രധാനമായും കർമമേഖലയിൽ മികവുണ്ടാകും. പുതിയ അവസരം തേടി വരും. പുതിയ ജോലിയ്ക്ക ശ്രമിയ്ക്കുന്നവർക്ക് അതിലേക്ക് കടക്കാൻ സാധിയ്ക്കും. ബിസിനസുകാർക്കും നല്ല ഫലമാണ്. നിയമപരമായ പ്രശ്‌നങ്ങളിൽ നിന്നും മോചനം ലഭിയ്ക്കും.അപ്രതീക്ഷിത നേട്ടങ്ങൾപലവിധ ഭാഗ്യാനുഭവങ്ങൾ വന്നു ചേരും. ഐശ്വര്യപൂർണമായ ജീവിതം വന്നു ചേരും. ധനം പല ദിക്കുകളിൽ നിന്നും വരും. ധനത്തിന് മറ്റാരേയും ആശ്രയിക്കേണ്ടതായി വരുന്നില്ല. വീട്, വാഹനം എന്നിവ വാങ്ങാൻ സാധിയ്ക്കും. കുടുംബബന്ധങ്ങൾ നന്നായിരിയ്ക്കും, ഇവർക്കൊപ്പം സമയം ചെലവഴിയ്ക്കും. വിദ്യാർത്ഥികൾക്ക് പഠനമികവ പുലർത്താനാകും. മാതാപിതാക്കൾക്ക് മക്കളുടെ പേരിൽ അഭിമാനിയ്ക്കാൻ തക്ക സാഹചര്യങ്ങളുണ്ടാകും. ആരോഗ്യപരമായ നല്ല സമയം കൂടിയാണ്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)അടുത്തത് കന്നിക്കൂറിൽ പെടുന്ന ഉത്രം അവസാനപാദം, അത്തം, ചിത്തിര ആദ്യപകുതി എന്നിവർക്കാണ് ഈ യോഗം വരുന്നത്. ഇവർക്ക് അതിഗംഭീരനേട്ടങ്ങളുണ്ടാകും. ഇവരുടെ ഒൻപതാം ഭാവത്തിലാണ് ഇതുള്ളത്. ഇതുവരെയുള്ള കഷ്ടപ്പാടുകൾ മാറും. ആഗ്രഹസാഫല്യം നേടാനാകും. അദ്ഭുതാവഹമായ അനുകൂല മാറ്റങ്ങളുണ്ടാകും. ജോലിയിൽ നല്ല മാറ്റങ്ങളുണ്ടാകും. ആഗ്രഹിയ്ക്കുന്ന കരിയർ ലഭിയ്ക്കും. പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിയ്ക്കും. നിലവിലുള്ള ബിസിനസ് മെച്ചപ്പെടും. ധനം പല മേഖലകളിൽ നിന്നും ലഭിയ്ക്കും. കിട്ടാക്കടങ്ങൾ ലഭിയ്ക്കും. ധനവരവിനുള്ള തടസ്സങ്ങൾ നീങ്ങും.നല്ല ഫലങ്ങൾവിവാഹത്തിന് നല്ല സമയമാണ്. പ്രണയബന്ധം വിവാഹത്തിൽ എത്തിച്ചേരും. കുടുംബജീവിതത്തിൽ സമാധാനമുണ്ടാകും. സന്തോഷമുണ്ടാകും. പങ്കാളിയുടെ പിൻതുണ ലഭിയ്ക്കും. ആരോഗ്യപരമായ നല്ല പുരോഗതിയുണ്ടാകും. ജീവിതനിലവാരം മെച്ചപ്പെടും. വീട്,വാഹനം, വസ്തു എന്നിവ വാങ്ങാൻ സാധിയ്ക്കും. ഷെയറിലൂടെ ധനലാഭമുണ്ടാകും. സമാധാനവും സന്തോഷവുമുണ്ടാകും. ദാമ്പത്യത്തിലും കുടുംബത്തിലും നല്ല ഫലങ്ങൾ ഉണ്ടാകും. കുബേരയോഗം നന്നായി ലഭിയ്ക്കാൻ വ്യാഴപ്രീതി വരുത്തുന്നത് നല്ലതാണ്. ഇത് ജീവിതത്തിൽ ഉയർച്ച കൊണ്ടു വരാൻ സഹായിക്കും.
Source link