KERALAMLATEST NEWS
441 ഇൻസ്പെക്ടർമാർ സ്വന്തം ജില്ലകളിലേക്ക്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്രപ്പെട്ട 441 പൊലീസ് ഇൻസ്പെക്ടർമാരെ തിരികെ നിയമിച്ച് ഉത്തരവായി. ഒരേ തസ്തികയിൽ രണ്ടു വർഷമായവരെയും സ്വന്തം ജില്ലയിലുള്ളവരെയും സ്ഥലംമാറ്റാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം. സസ്പെൻഷനിലായിരുന്ന യൂസഫ്, ടി.ഡി.സുനിൽ കുമാർ, ജോസഫ് സാജൻ എന്നീ സി.ഐമാരെ തിരിച്ചെടുത്തിട്ടുമുണ്ട്. ഡിവൈ.എസ്.പി, എസ്.ഐമാർ എന്നിവരുടെ കൂട്ട സ്ഥലംമാറ്റവും ഉടനുണ്ടാകും.
Source link