തിരുവനന്തപുരം: ഏലം കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി ചർച്ച നടത്തും. ഏലം കൃഷി നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോൺ തിരിച്ചടവിന്റെ ഇടവേള വർദ്ധിപ്പിക്കാൻ ആവശ്യപ്പെടും. പലിശയുടെ കാര്യത്തിൽ ഇളവ് വരുത്താനുള്ള ശ്രമവും നടത്തും. വിള ഇൻഷ്വറൻസ് കാര്യത്തിൽ പ്രായോഗിക മാതൃക സ്വീകരിക്കാൻ സ്‌പൈസസ് ബോർഡുമായും കേന്ദ്ര സർക്കാരുമായും ചർച്ച നടത്തും. മന്ത്രിമാരായ പി. പ്രസാദ്,കെ. എൻ ബാലഗോപാൽ,പി. രാജീവ്,പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി. കെ രാമചന്ദ്രൻ,മെമ്പർ ആർ. രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Source link