ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസിൽ പുരുഷ സിംഗിൾസിൽ ലോക മൂന്നാം റാങ്ക് താരം കാർലോസ് അൽകരസ് മൂന്നാം റൗണ്ടിൽ. 7-6(7-5), 6-2, 6-2ന് അൽകരസ് ഓസ്ട്രേലിയയുടെ അലക്സാണ്ടർ വുകിച്ചിനെ തോൽപ്പിച്ചു. ഡാനിൽ മെദ്വദേവ് മൂന്നാം റൗണ്ടിലും അലക്സാണ്ടർ സ്വരേവ് രണ്ടാം റൗണ്ടിലും കടന്നു. ആറാം റാങ്കിലുള്ള ആന്ദ്രെ റൂബ്ലെവിനെ അർജന്റീനയുടെ ഫ്രാൻസിസ്കോ കംസാന 6-4, 5-7, 6-2, 7-6(7-5)ന് അട്ടിമിറിച്ചു. വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ ഇഗ ഷ്യാങ്ടെക് 6-3, 6-4ന് സോഫിയ കെനിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ കടന്നു. കൊക്കോ ഗഫ്, ഓണ്‍സ് ജാബർ, യെലേന ഒസ്റ്റാപെങ്ക, കരോളിൻ വോസ്നിയാകി എന്നിവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
Source link