മുംബൈ: റിക്കാർഡുകൾ ഭേദിച്ചു മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരത്തിൽ. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ആദ്യമായി 80,000 പോയിന്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തിലാണു സെൻസെക്സ് പുതിയ ഉയരം കുറിച്ചത്. പിന്നീട് തിരിച്ചിറങ്ങിയെങ്കിലും 545 പോയിന്റ് നേട്ടത്തിൽ 79,986ൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയും റിക്കാർഡ് ഉയരത്തിലാണ്. 162 പോയിന്റ് മുന്നേറിയ നിഫ്റ്റി 24,286 ഇന്നലെ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, അൾട്രാ ടെക് സിമന്റ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചതെന്നാണു വിലയിരുത്തൽ.

Source link