ആശാ വർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് ജൂൺ, ജൂലായ്, ആഗസ്റ്റ് മാസത്തെ ഓണറേറിയം അനുവദിച്ച് ധനവകുപ്പ് ഉത്തരവായി. 26125 പേർക്ക് മാസം 7000 രൂപ വീതമാണ് ലഭിക്കുക. ആകെ 50.49 കോടി രൂപയാണ് അനുവദിച്ചത്.
സംസ്ഥാന സർക്കാർ മാസം തോറും നൽകുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളിൽ നിന്നുള്ള ഇൻസെന്റീവുകളും ആശാവർക്കർമാർക്ക് ലഭിക്കും. എല്ലാ ആശാ വർക്കർമാർക്കും 2,000 രൂപ വീതം സ്ഥിരമായി പ്രതിമാസ ഇൻസെന്റീവ് ലഭിക്കും. കൂടാതെ ഓരോ ആശാപ്രവർത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1,500 രൂപ മുതൽ 3,000 രൂപവരെ മറ്റ് ഇൻസെന്റീവുകളും ലഭിക്കും. 2022 ഏപ്രിൽ മുതൽ ആശാ വർക്കർമാർക്ക് പ്രതിമാസം 200 രൂപ ടെലിഫോൺ അലവൻസും നൽകി വരുന്നുണ്ട്. ആശാ വർക്കർമാരുടെ ഇൻസെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാൻ ആശ സോഫ്റ്റ് വെയർ വഴി അവരുടെടെ അക്കൗണ്ടുകളിലേക്കാണ് തുക നൽകിവരുന്നത്.


Source link
Exit mobile version