CINEMA

'മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് എന്നിലുള്ള വിശ്വാസത്തിന്റെ തെളിവ്'; കുറിപ്പുമായി ഉണ്ണി മുകുന്ദൻ

‘മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് എന്നിലുള്ള വിശ്വാസത്തിന്റെ തെളിവ്’; കുറിപ്പുമായി ഉണ്ണി മുകുന്ദൻ – movie | Manorama Online

‘മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് എന്നിലുള്ള വിശ്വാസത്തിന്റെ തെളിവ്’; കുറിപ്പുമായി ഉണ്ണി മുകുന്ദൻ

മനോരമ ലേഖിക

Published: July 03 , 2024 06:36 PM IST

1 minute Read

‘അമ്മ’യുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ. കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ എതിരില്ലാതെയാണ് ഉണ്ണി മുകുന്ദൻ ജയിച്ചത്. മത്സരമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് സംഘടനയിലെ അംഗങ്ങൾ തന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണെന്ന് ഉണ്ണി മുകുന്ദൻ കുറിച്ചു. 

കഴിഞ്ഞ ഭരണസമിതിയിൽ ട്രഷറർ ആയി സേവനം അനുഷ്ഠിച്ച സിദ്ദീഖ് പുലർത്തിയ അർപ്പണബോധവും കാഴ്ച വച്ച അർപ്പണബോധവും തനിക്ക് മാതൃകയാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. സമൂഹമാധ്യമത്തിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂർണരൂപം: സവിശേഷമായ ഉത്തരവാദിത്തവും വിശ്വാസവും വഹിക്കുന്ന അമ്മയുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ അങ്ങേയറ്റം ആദരവും വിനയവും പ്രകടിപ്പിക്കുകയാണ്. ഒരു മത്സരമില്ലാതെ ഈ റോളിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് നിങ്ങൾ എന്നിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ്. അമ്മ എന്ന നമ്മുടെ സ്ഥാപനത്തെ സേവിക്കുന്നതിൽ സമഗ്രതയുടെയും അർപ്പണബോധത്തിന്റെയും ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.
മുൻ ട്രഷറർ എന്ന നിലയിൽ മാതൃകാപരമായ സേവനത്തിന് ശ്രീ സിദ്ദീഖിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അർപ്പണബോധവും കഠിനാധ്വാനവും വലിയ മാതൃകയാണ് എനിക്കു മുൻപിൽ നൽകിയിരിക്കുന്നത്. അദ്ദേഹം കെട്ടിപ്പടുത്ത ശക്തമായ അടിത്തറയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്.

നമ്മുടെ കൂട്ടായ്മയിൽ ഐക്യവും വളർച്ചയും മികവും വളർത്തുന്നതിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. നാം പങ്കിട്ട ലക്ഷ്യങ്ങളും അഭിലാഷങ്ങളും സാക്ഷാത്ക്കരിക്കുന്നതിന് നിങ്ങൾ ഓരോരുത്തരുമായും സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും അഭിനന്ദനങ്ങൾ!

പുതിയ ഭരണസമിതിയിൽ പ്രസിഡന്റ് മോഹൻലാലും ട്രഷറർ ഉണ്ണി മുകുന്ദനും മാത്രമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. മുൻ ഭരണസമിതിയിൽ ട്രഷറർ ആയിരുന്ന സിദ്ദീഖ് ഇത്തവണ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. 25 വർഷത്തിനു ശേഷമാണ് പുതിയൊരു ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ഇത്രയും കാലം ആ പോസ്റ്റിൽ തുടർന്ന ഇടവേള ബാബു സ്വയം ഒഴിഞ്ഞതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. 

English Summary:
Faith and Integrity: Unni Mukundan Shares Gratitude After Unopposed Election as Amma Treasurer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan mo-entertainment-common-amma mo-entertainment-common-malayalammovienews mo-entertainment-common-viralpost f3uk329jlig71d4nk9o6qq7b4-list 3if6rte7jf4ne19sjsj8r839vh


Source link

Related Articles

Back to top button