CINEMA

‘അനിയത്തിപ്രാവിൽ’ എടുത്തുപൊക്കിയ ‘കുഞ്ഞി’ന്റെ മകളെ താലോലിച്ച് ചാക്കോച്ചൻ

‘അനിയത്തിപ്രാവിൽ’ എടുത്തുപൊക്കിയ ‘കുഞ്ഞി’ന്റെ മകളെ താലോലിച്ച് ചാക്കോച്ചൻ – movie | Manorama Online

‘അനിയത്തിപ്രാവിൽ’ എടുത്തുപൊക്കിയ ‘കുഞ്ഞി’ന്റെ മകളെ താലോലിച്ച് ചാക്കോച്ചൻ

മനോരമ ലേഖകൻ

Published: July 03 , 2024 02:23 PM IST

Updated: July 03, 2024 02:28 PM IST

1 minute Read

ശരണ്യയുടെ മകൾക്കൊപ്പം കുഞ്ചാക്കോ ബോബൻ, അനിയത്തിപ്രാവ് സിനിമയില്‍ ശാലിനിക്കൊപ്പം ശരണ്യ മോഹൻ

‘അമ്മ’ മീറ്റിങിനിടെ തന്റെ മകളെ എടുത്തുയർത്തുന്ന കുഞ്ചാക്കോ ബോബന്റെ രസകരമായ വിഡിയോ പങ്കുവച്ച് നടി ശരണ്യ മോഹൻ. ഭർത്താവ് ഡോ. അരവിന്ദ് കൃഷ്ണനാണ് വിഡിയോ പകർത്തിയിരിക്കുന്നത്. ‘അനിയത്തിപ്രാവ്’ സിനിമയിലെ ആ കടം ഇതോടെ വീട്ടിയെന്നാണ് ആരാധകരുടെ കമന്റുകൾ.

‘അനിയത്ത്പ്രാവ്’ സിനിമയിൽ ബാലതാരമായി ശരണ്യ അഭിനയിച്ചിട്ടുണ്ട്. അതിലൊരു രംഗത്തിൽ കുട്ടിയായിരുന്ന ശരണ്യയെ ചാക്കോച്ചൻ എടുത്തുയർത്തുന്നൊരു രംഗവമുണ്ട്. ശരണ്യ പങ്കുവച്ച വിഡിയോയിലും ഇതുമായി ബന്ധപ്പെട്ട കമന്റു വന്നിരുന്നു. ‘‘അനിയത്തിപ്രാവിൽ ഇതിനെ പൊക്കിയെടുത്തിരുന്നു. ചോട്ടാ ആയിരുന്നു,’’ എന്ന കമന്റിന് ‘അതേ’ എന്നായിരുന്നു ശരണ്യയുടെ മറുപടി.

ശരണ്യയുടെ മകൾ അന്നപൂർണയാണ് ചാക്കോച്ചൻ ഓമനിക്കുന്ന കൊച്ചു പെൺകുട്ടി. അന്തപത്മനാഭൻ എന്നൊരു മകൻ കൂടിയുണ്ട് ശരണ്യ മോഹന്. 

English Summary:
Heartwarming Reunion: Kunchacko Boban Lifts Saranya Mohan’s Daughter at ‘Amma’ Meeting

14ivrcoig3f7lbb8ai6u036t83 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-kunchakoboban mo-entertainment-movie-saranyamohan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button