കുബേരദിശയിൽ വിളക്ക് വയ്ക്കാം; സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി സർവൈശ്വര്യം ഫലം
കുബേരദിശയിൽ വിളക്ക് വയ്ക്കാം; സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി സർവൈശ്വര്യം ഫലം – | Lighting Lamp| ജ്യോതിഷം | Astrology | Manorama Online
സാമ്പത്തിക പ്രശ്നങ്ങൾ അലട്ടാത്ത ആളുകൾ ഉണ്ടാകില്ല. പലർക്കും പലവിധത്തിലാണ് സാമ്പത്തിക പ്രശ്നങ്ങളുണ്ടാകുക. ചില വ്യക്തികൾക്ക് കയ്യിൽ പണം വരാത്തതാണ് പ്രശ്നമെങ്കിൽ മറ്റു ചിലർക്ക് ലഭിക്കുന്ന പണം കയ്യിൽ താങ്ങി നിൽക്കാത്തതാണ് പ്രശ്നം. കാരണം എന്തു തന്നെയാണെങ്കിലും സാമ്പത്തിക പ്രശ്നം അലട്ടുമ്പോൾ ഭക്തി മാർഗത്തിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാൽ കൃത്യമായ ചിട്ടയോടെ പൂജാവിധികൾ അനുഷ്ഠിക്കുകയാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ മാറുകയും സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യുമെന്നാണ് ജ്യോതിഷം പറയുന്നത്. വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിക്കാൻ പ്രാർത്ഥന മാത്രം പോരാ, ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവി വന്നിരിക്കുന്നതിനായി പൂജാമുറി ഒരുക്കുന്നത് മുതൽ ആരംഭിക്കണം ചിട്ടകൾ.
വിളക്കിനൊപ്പം വാൽക്കിണ്ടിയും
വിളക്ക്, കിണ്ടി എന്നിവ ഹൈന്ദ വിശ്വാസപ്രകാരം പരസ്പരം ചേർന്നിരിക്കുന്ന കാര്യങ്ങളാണ്. അഗ്നിയുള്ളിടത്ത് ജലവും ഉണ്ടാകണം. വിളക്ക് തെളിയിക്കുമ്പോള്‍ വാൽക്കിണ്ടിയില്‍ വെള്ളവും വയ്ക്കണം. ഓട്ടു കിണ്ടിയാണ് ഉത്തമം. പ്രാർഥനയ്ക്ക് ശേഷം വാൽക്കിണ്ടിയിലെ ജലം സേവിക്കുന്നതും നല്ലതാണ്. ഇതിലൂടെ വരുണദേവന്റെ അനുഗ്രഹമുണ്ടാകുന്നു. വാൽക്കിണ്ടി ദിവസവും കഴുകി വൃത്തിയാക്കി പുതിയ വെള്ളം വയ്ക്കണം. ഈ വെള്ളം വീടിന്റെ നാല് ഭാഗത്തും തളിക്കുന്നത് അനുകൂല ഊർജത്തിന് കാരണമാകും. വിളക്കിനോട് ചേർന്ന് പൂക്കൾ വയ്ക്കാമെങ്കിലും വാൽക്കിണ്ടിയുടെ വാൽ ഭാഗത്തോട് ചേർന്ന് പൂക്കൾ വയ്ക്കുന്നത് അഭികാമ്യമല്ല.
കുബേരദിശയിൽ വിളക്ക്
വീട്ടിൽ ഐശ്വര്യം ഉണ്ടാകാൻ വിളക്ക് വയ്ക്കണം എന്ന് പറയുമെങ്കിലും വെറുതെ വിളക്ക് വയ്ക്കുന്നത് കൊണ്ട് കാര്യമില്ല. ധനധാന്യ സമൃദ്ധി മുൻനിർത്തി വിളക്ക് വയ്ക്കുമ്പോൾ അത് കുബേരദിശയിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കണം. വടക്ക് ദിശയെയാണ് കുബേരദിശ എന്ന് വിളിക്കുന്നത്.വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ ദേവതകളുടെ ചിത്രം സ്ഥാപിച്ച ശേഷമാകണം വിളക്ക് വയ്ക്കേണ്ടത്. പൊടിയോ അഴുക്കോ ഇല്ലാത്ത വിളക്ക് ശുദ്ധിയോടെ വേണം കത്തിച്ചു വയ്ക്കാൻ. രാവിലെയാണെങ്കില്‍ കിഴക്കോട്ട് രണ്ട് തിരി ചേര്‍ത്ത് വച്ച് ഒരു തീനാളം കത്തിക്കുക. സന്ധ്യക്കാണെങ്കില്‍ കിഴക്കും പടിഞ്ഞാറുമായി രണ്ട് തീനാളം തെളിയിക്കണം. വിശേഷ ദിവസങ്ങളിൽ അഞ്ച് തിരിയിട്ട് കത്തിക്കണം. വിളക്ക് കത്തിക്കുമ്പോൾ ഇഷ്ടദേവീദേവമന്ത്രം ജപിക്കുക.
സമ്പത്ത് വർധിക്കാൻ ഇവ സൂക്ഷിക്കാം
പൂജാമുറിയിൽ കിണ്ടി അല്ലെങ്കിൽ സ്ഫടിക പാത്രത്തിൽ വെള്ളം വയ്ക്കുമ്പോൾ അതിൽ ഒരു നുള്ള് പച്ചക്കര്‍പ്പൂരം, ഏലക്ക, കറുവാപ്പട്ട എന്നിവ ഇടുന്നത് ഗുണകരമാണ്. വീട്ടിലേക്ക് ധനം വരാന്‍ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. മാത്രമല്ല, ഇത് തടസങ്ങളും ദുരിതങ്ങളും മാറാനും സഹായിക്കുന്നു. വെളളത്തിനകത്ത് വെള്ളി നാണയം, വെള്ളി ആഭരണം എന്നിവ ഇടുന്നതും ഗുണകരമാണ്.
English Summary:
Illuminate Prosperity: Lighting a Lamp in the Kubera Direction
30fc1d2hfjh5vdns5f4k730mkn-list 4uhfjogvlnjv7scpscbq5ff0rg 7os2b6vp2m6ij0ejr42qn6n2kh-list
Source link