ലോഡ്‌ജ് മുറിയിൽ മരിച്ച യുവാവിന്റെ ഭാര്യ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ

കൊലപാതകമെന്ന് സംശയം
കാസർകോട്/കാഞ്ഞങ്ങാട് : കാസർകോട്ടെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ഭാര്യയെ കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി റെഡ് സ്റ്റാർ ക്ലബിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്വിമയുടെ (42) മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹമാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി , ഇൻസ്പെക്ടർ എസ് പി ആസാദ് അടക്കം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ഫാത്തിമയുടെ ഭർത്താവ് ചെങ്കള റഹ്‌മത് നഗർ കണ്ണിയടുക്കം ഹൗസിലെ കെ.ഹസൈനാറിനെ (33) കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള താജ് ലോഡ്‌ജിൽ തിങ്കളാഴ്ച സന്ധ്യയ്ക്ക് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഫാത്തിമയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം ഹസൈനാർ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.ഹസൈനാറിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
Source link