ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ജൂലൈ 3, 2024


അനുകൂല ഫലങ്ങൾ ലഭിക്കുന്ന ചില കൂറുകാറുണ്ട്. ചിലർക്ക് ഇന്നേ ദിവസം അത്ര ഗുണകരമല്ല. ചില രാശിയിലെ വിദ്യാർത്ഥികൾക്ക് പുരോഗതി ഉണ്ടാകുന്ന ദിവസമാണ്. ബിസിനസ് ചെയ്യുന്നവർക്കും നേട്ടത്തിന് സാധ്യതയുണ്ട്. എന്നാൽ ചിലരെ ഇന്ന് സാമ്പത്തിക പ്രതിസന്ധി വല്ലാതെ അലട്ടും. ചിലർക്ക് തൊഴിലിൽ തടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇന്ന് ചില ഇടപാടുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ പന്ത്രണ്ട് കൂറുകാർക്കും ഇന്ന് എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാകുക എന്നറിയാൻ വിശദമായി വായിക്കാം ഇന്നത്തെ നിങ്ങളുടെ സമ്പൂർണ നക്ഷത്രഫലം.​മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർ ഇന്ന് ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം ഉണ്ടാകും. അതിനാൽ തന്നെ ഉത്സാഹവും വർധിക്കും. എന്നാൽ ഇന്ന് വൈകുന്നേരം ആരോഗ്യ കാര്യത്തിൽ ചില പ്രശ്നങ്ങൾ നേരിടാനിടയുണ്ട്. നേരിയ ആരോഗ്യ പ്രശ്നങ്ങൾ പോലും അവഗണിക്കരുത്. വിദ്യാർത്ഥികൾക്ക് പുതിയ ചില പുസ്തകങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ടാകും. സന്താനങ്ങളുടെ ഭാവി ഓർത്ത് ആശങ്ക വർധിക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കൊപ്പം സമയം ചെലവിടും.​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവം രാശിക്കാർ തങ്ങളുടെ പൂർത്തിയാകാതെ കിടന്നിരുന്ന ജോലികൾ ചെയ്തു തീർക്കുന്ന തിരക്കിലായിരിക്കും. അലസത ഉപേക്ഷിച്ച് മുമ്പോട്ട് നീങ്ങുക. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വർധിക്കും. ജീവിത പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കുന്നതാണ്. കുടുംബാംഗങ്ങളെല്ലാം ഇന്ന് സന്തോഷത്തോടെ കാണപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വലിയ ആശ്വാസമായിരിക്കും. ജോലിസ്ഥലത്തായാലും ബിസിനസ് രംഗത്തായാലും എതിരാളികളുടെ നീക്കങ്ങളിൽ ജാഗ്രത വേണം.​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മക്കളുടെ ഉന്നത വിദ്യാഭ്യാസം, ജോലി എന്നിവ സംബന്ധിച്ച് പ്രത്യേക ശ്രംനാണ് നടത്തേണ്ടി വരും. വിദേശയാത്രയ്ക്ക് ശ്രമിച്ചിരുന്നവർക്ക് അതിന് സാധിച്ചേക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വ്യക്തിപരമായ കാര്യങ്ങൾക്കായി സമയം ചെലവിടാനിടയുണ്ട്. ജീവിത പങ്കാളിക്ക് എന്തെങ്കിലും പ്രത്യേകമായി നൽകിയേക്കാം. മാതാപിതാക്കളുടെ പിന്തുണയും അനുഗ്രഹവും നിങ്ങൾക്കൊപ്പം ഇപ്പോഴും ഉണ്ടാകും.​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)നിയമത്തിന്റെ നൂലാമാലകളിൽ പെടാനിടയുണ്ട്. ചില കാര്യങ്ങൾ നിയമപരമായി നേരിടേണ്ടതായി വരും. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് അത്ര ഗുണകരമായ ദിവസമല്ല, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടാനിടയുണ്ട്. എന്നാൽ സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് പുരോഗതി ഉണ്ടാകാനിടയുണ്ട്. വിദ്യാർഥികൾ നേട്ടം കൈവരിക്കാൻ കഠിന പ്രയത്നം ചെയ്യേണ്ടി വരും.​​ചിങ്ങം (മകം, പൂരം, ഉത്രം ¼)കുടുംബാംഗങ്ങളുടെ സന്തോഷത്തിനായി അവരോടൊപ്പം എവിടെയെങ്കിലും പോകാൻ പദ്ധതിയിടും. ഇന്ന് ചെലവുകൾ കൂടാനിടയുണ്ട്. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. ചില ബന്ധുക്കളുമായുള്ള ബന്ധം ദൃഢമാകും. സുഹൃത്തുക്കളുമായി ചില ഇടപാടുകൾ ഒഴിവാക്കിയില്ലെങ്കിൽ പിന്നീട് ഇതോർത്ത് പശ്ചാത്തപിക്കേണ്ടി വരും. ജീവിത പങ്കാളി നിങ്ങളുടെ തീരുമാനങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കും. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)വളരെ നാളായി കാത്തിരുന്ന ഒരു വസ്തു ഇന്ന് വീട്ടിലെത്താനിടയുണ്ട്. മോശം സാമ്പത്തിക സ്ഥിതി നിങ്ങളെ വിഷമിപ്പിക്കുകയും ഇതുമൂലം ഭാവിയെക്കുറിച്ചോർത്ത് ആശങ്കാകുലരാകുകയും ചെയ്യും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കാനിടയുണ്ട്. സഹോദര ഗുണം ഉണ്ടാകും. സഹോദരങ്ങളുടെ നിർദ്ദേശങ്ങൾ നിങ്ങളുടെ ബിസിനസിൽ ഗുണം ചെയ്യും. എന്നാൽ ഇന്ന് പങ്കാളിയുടെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് ഇന്ന് അത്ര ഗുണകരമായ ദിവസമല്ല. എല്ലാ കാര്യങ്ങളിലും ജാഗ്രത ആവശ്യമാണ്. പ്രതികൂല സാഹചര്യങ്ങൾ പലതും ഉണ്ടാകും. മാതാവുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. മത്സര പരീക്ഷകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മികച്ച ഫലം ലഭിക്കും. ഇന്ന് ശുഭകരമായ പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. അയൽക്കാരുമായുള്ള ബന്ധം മെച്ചപ്പെടും.​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)പൊതുപ്രവർത്തകർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. സാമൂഹിക രംഗത്തും രാഷ്ട്രീയ മേഖലയിലും പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. ഇവർക്ക് ഇന്ന് പല നല്ല അവസരങ്ങളും ലഭിക്കും. കുടുംബ ബിസിനസ് ചെയ്യുന്നവർ മുതിർന്നവരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയുണ്ട്, ഇത് ആശങ്ക വർധിപ്പിക്കും. ഒരു വസ്തു ഇടപാട് ഇന്ന് പൂർത്തിയാകാനിടയുണ്ട്.​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)ഇന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യങ്ങളിലേർപ്പെടും. കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. കുടുംബത്തിലെ കുട്ടികൾ ഇന്ന് നിങ്ങളോടെന്തെങ്കിലും ആവശ്യപ്പെടാനിടയുണ്ട്. മക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. പങ്കാളിയുമായി യാത്ര പോകുന്നതിനെ കുറിച്ച് പദ്ധതിയിടും. പ്രണയ ജീവിതം കൂടുതൽ ദൃഢമാകും. വിദ്യാർഥികൾ പഠന കാര്യത്തിൽ പുരോഗതി പ്രകടമാക്കും.​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)വീട്ടിലെ ദൈനംദിന ആവശ്യങ്ങൾക്കായി ചില സാധനങ്ങൾ വാങ്ങേണ്ടതുണ്ട്. ഇതിനായി കുറച്ചധികം പണം ചെലാവാകും. തൊഴിൽ രംഗത്ത് നേട്ടമുണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട് വ്യാപാരം നടത്തുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകാനിടയുണ്ട്. ചില ബന്ധുക്കളുമായി പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും മാധുര്യം നിലനിർത്താൻ ശ്രദ്ധിക്കണം.​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുട്ടികൾക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും കാര്യം ചെയ്യും. ഇന്ന് മറ്റുള്ളവർക്കിടയിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. സാമൂഹിക സ്ഥാനമാനങ്ങളും വന്നുചേരും. ജോലിസ്ഥലത്തെ എതിരാളികൾ നിങ്ങളുടെ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ അവരെ കരുതിയിരിക്കുക. പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം വർധിപ്പിക്കും. പങ്കാളിയുടെ ഉപദേശം ബിസിനസിൽ ഗുണം ചെയ്യും. മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടും.​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്കും ചെയ്യാൻ ശ്രമം നടത്തുന്നവർക്കും ഇന്ന് നല്ല ദിവസമാണ്. സന്താനങ്ങളുടെ ഭാവിയുടെ ബന്ധപ്പെട്ട ആശങ്കകൾ അവസാനിക്കും. കുട്ടികൾ മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത് കാണുമ്പോൾ സന്തോഷം അനുഭവപ്പെടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. മാതാപിതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാകാനിടയുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങൾ ശരിയാകും.


Source link

Related Articles

Back to top button