മുംബൈ: സിംബാവെക്കെതിരേയുള്ള ആദ്യ രണ്ട് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങളിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ് കളിക്കില്ല. ജൂലൈ ആറിന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ടീമിൽനിന്ന് സഞ്ജു ഒഴിവാക്കപ്പെട്ടു. ഐസിസി ട്വന്റി-20 ലോകകപ്പ് ടീമംഗമായ സഞ്ജുവിനെ കൂടാതെ ശിവം ദുബെ, യശ്വസി ജയ്സ്വാൾ എന്നിവരും സിംബാബ്വെക്കെതിരായ ആദ്യ രണ്ട് മത്സരത്തിൽ ഇല്ല. ചുഴലിക്കാറ്റ് രൂപകൊണ്ടതിനാൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് സ്വദേശത്ത് തിരിച്ചെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം, ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ ഓപ്പണർ സായ് സുദർശൻ, വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ, പേസർ ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്തി.
Source link