ന്യൂഡൽഹി: പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് നിരക്കുകളില്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ച ടെലികോം കമ്പനികളുടെ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽവരും. അതേസമയം ജൂലൈ മൂന്നിന് മുന്‍പ് ആവശ്യമുള്ള സമയത്തേക്ക് റീചാർജ് ചെയ്താൽ സമയപരിധി തീരുന്നതുവരെ നിലവിലെ നിരക്കിൽ സേവനം ലഭിക്കുന്ന ഓഫർ ജിയോയും എയർടെല്ലും അവതരിപ്പിച്ചിട്ടുണ്ട്. ലോംഗ് ടേം റീചാർജുകൾ ചെയ്യുന്നവർക്കാണ് ഈ ഓഫർ ഏറ്റവും പ്രയോജനകരമാകുന്നത്. ജിയോ അല്ലെങ്കിൽ എയർടെൽ വരിക്കാരാണെങ്കിൽ റീചാർജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് ഈ ഓഫർ പ്രയോജനപ്പെടുത്താവുന്നതാണ്. വോഡഫോൺ-ഐഡിയ (വി) വരിക്കാർക്ക് അവരുടെ റീചാർജുകൾ ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ല. വിവിധ പ്ലാനുകളിൽ 12 മുതൽ 25 ശതമാനം വരെയാണ് ജിയോ നിരക്ക് ഉയർത്തിയത്. 11 മുതൽ 21 ശതമാനം വരെ വരും എയർടെല്ലിന്റെ വർധന.

Source link