ടൂറിസം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍കുബേഷന്‍ സെന്റര്‍ ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം

കൊച്ചി: ടൂറിസം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്ത് ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഭാരവാഹികള്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കു നിവേദനം നല്കി. കോവളത്തോ തിരുവനന്തപുരം ജില്ലയില്‍ മറ്റെവിടെയെങ്കിലുമോ സെന്റര്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം. ഹോട്ടല്‍ റസ്റ്ററന്റിലെ ഭക്ഷണത്തിന്റെ ജിഎസ്ടി മുറിവാടകയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്നതില്‍ അപാകതയുണ്ടെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പ്രചാരണം പുനരാരംഭിക്കുക, 20 ഇന്ത്യന്‍ എംബസികളില്‍ ടൂറിസം ഓഫീസുകളുടെ ഫോണ്‍ നമ്പരും വിലാസവും പ്രദര്‍ശിപ്പിക്കുക, കേരളത്തെ എംഐസിഇ ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുക, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക, തൃശൂര്‍ പൂരത്തിനു പുറമേ കൂടുതല്‍ ഉത്സവങ്ങളെ ടൂറിസം പരിപാടിയില്‍ ഉള്‍പ്പെടുത്തുക, പുതിയ ബീച്ച് ഡെസ്റ്റിനേഷനുകള്‍ അവതരിപ്പിക്കുക, മധുര-കൊച്ചി റൂട്ടില്‍ പുതിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനും, ബംഗളൂരു-ചെന്നൈ റൂട്ടില്‍ കൊച്ചിയില്‍നിന്ന് വന്ദേഭാരത് ട്രെയിനും തുടങ്ങുക, മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപിന്റെ നേതൃത്വത്തില്‍ കെടിഎം വൈസ് പ്രസിഡന്റ് സി. ഹരികുമാര്‍, ട്രഷറര്‍ ജിബ്രാന് ആസിഫ്, ജോയിന്റ് സെക്രട്ടറി ജോബിന് ജോസഫ്, ആയുര്‍വേദ പ്രമോഷന് സൊസൈറ്റി പ്രസിഡന്റ് സജീവ് കുറുപ്പ്, അസോസിയേഷന് ഓഫ് അപ്രൂവ്ഡ് ആന്‍ഡ് ക്ലാസിഫൈഡ് ഹോട്ടല്‍സ് കേരള പ്രസിഡന്റ് കെ.ജെ. ജോസഫ്, ടൂറിസം സംരംഭക മല്ലിക ദിനേശ് എന്നിവര്‍ ചേര്‍ന്നാണു കേന്ദ്രമന്ത്രിയെ കണ്ടത്. നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു.

Source link