ഓറഞ്ചു വിപ്ലവം
മ്യൂണിക്ക്: നെതർലൻഡ്സ് ക്വാർട്ടറിൽ. യൂറോ കപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ഡൊണ്യെൽ മലെന്റെ ഇരട്ട ഗോൾ മികവിൽ നെതർലൻഡ്സ് 3-0ന് റൊമേനിയയെ തകർത്തു. അവസാന പത്തു മിനിറ്റിടെയാണ് മലെന്റെ രണ്ടു ഗോളും. 83, 90+3 മിനിറ്റുകളിലാണ് ഗോളുകൾ. 20-ാം മിനിറ്റിൽ കോഡി ഗാക്പോയിലൂടെ നെതർലൻഡ്സ് മുന്നിലെത്തി. ലീഡ് ഉയർത്താനുള്ള ശ്രമങ്ങൾ നെതർലൻഡ്സ് ശക്തമാക്കിക്കൊണ്ടിരുന്നു. നിരവധി അവസരങ്ങളാണ് നെതർല ൻഡ്സ് നഷ്ടമാക്കിയത്. റൊമാനിയൻ ഗോൾകീപ്പർ ഫ്ലോറിൻ നിറ്റയുടെ മികച്ച രക്ഷപ്പെടുത്തലുകൾ നെതർലൻഡ്സിനെ തടഞ്ഞുനിർത്തിയത്. ഇതിനിടെ ഗാക്പോ ഒരു തവണ കൂടി വലകുലുക്കിയെങ്കിലും വിഎആർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. ലീഡിനായുള്ള ശ്രമങ്ങൾ നെതർലൻഡ് ശക്തമാക്കിക്കൊണ്ടിരുന്നു. 83-ാം മിനിറ്റിൽ ഫലം കണ്ടു. ഡൊണ്യെൽ മലെൻ ഓറഞ്ചുപടയുടെ വിജയം ഉറപ്പിച്ചു. പത്ത് മിനിറ്റ് കഴിഞ്ഞ് മലെൻ ഒരു ഗോൾ കൂടി നേടി.
Source link