SPORTS

ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി പോ​​ർ​​ച്ചു​​ഗ​​ൽ ഗോ​​ൾ കീ​​പ്പ​​ർ ഡീ​​ഗോ കോ​​സ്റ്റ


ഫ്രാ​​ങ്ക​​ഫ​​ർ​​ട്ട്: നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​ക സ​​മ​​യ​​ത്തും സ്ലോ​​വാ​​ക്യ​​ൻ ഗോ​​ൾ വ​​ല​​യി​​ൽ പ​​ന്തെ​​ത്തി​​ക്കാ​​ൻ ക​​ഴി​​യാ​​തെ പ​​റ​​ങ്കി​​പ്പ​​ട ന​​ടു​​ക്കട​​ലി​​ൽ ന​​ട്ടം​​തി​​രി​​ഞ്ഞു… നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ക​​ര​​യ്ക്ക​​ടു​​ക്കാ​​ത്ത പ​​റ​​ങ്കി​​പ്പ​​ട​​യ്ക്ക് അ​​ധി​​ക സ​​മ​​യ​​ത്ത് ന​​ങ്കൂ​​ര​​മി​​ടാ​​ൻ അ​​വ​​സ​​രം ല​​ഭി​​ച്ചു… എ​​ന്നാ​​ൽ, 105-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി കി​​ക്ക് ഇ​​തി​​ഹാ​​സ താ​​ര​​വും പ​​റ​​ങ്കി​​ക​​ളു​​ടെ ക​​പ്പി​​ത്താ​​നു​​മാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ന​​ഷ്ട​​പ്പെ​​ടു​​ത്തി… വ​​ല​​യു​​ടെ കാ​​വ​​ൽ​​ക്കാ​​ര​​നാ​​യ ഡീ​​ഗോ കോ​​സ്റ്റ​​യു​​ടെ നാ​​ഴി​​ക​​യാ​​യി​​രു​​ന്നു പി​​ന്നീ​​ട​​ങ്ങോ​​ട്ട്. 115-ാം മി​​നി​​റ്റി​​ൽ സ്ലോ​​വാ​​ക്യ​​ൻ ഫോ​​ർ​​വേ​​ഡ് ബെ​​ഞ്ച​​മി​​ൻ സെ​​സ്കോ പ​​ന്തു​​മാ​​യി ഒ​​റ്റ​​യ്ക്കു ക​​യ​​റി​​യെ​​ത്തി ബോ​​ക്സി​​നു തൊ​​ട്ടു​​പു​​റ​​ത്തു​​നി​​ന്നു തൊ​​ടു​​ത്ത ഷോ​​ട്ട് ഡീ​​ഗോ കോ​​സ്റ്റ അ​​ഡ്വാ​​ൻ​​സ് ചെ​​യ്തെ​​ത്തി ര​​ക്ഷ​​പ്പെ​​ടു​​ത്തി. നീ​​ട്ടി​​വ​​ച്ച ഇ​​ടം​​കാ​​ലും ഇ​​ടം​​കൈ​​യു​​മു​​പ​​യോ​​ഗി​​ച്ചു​​ള്ള കോ​​സ്റ്റ​​യു​​ടെ ആ ​​സേ​​വിം​​ഗാ​​യി​​രു​​ന്നു പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ട് ജ​​യ​​ത്തി​​ന്‍റെ ആ​​ദ്യ പ​​ടി. ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് എ​​ത്തി​​യ​​പ്പോ​​ൾ വ​​ല​​യ്ക്കു മു​​ന്നി​​ൽ പ​​റ​​ക്കും കാ​​വ​​ലാ​​ളാ​​യി കോ​​സ്റ്റ. ആ​​ദ്യ കി​​ക്കെ​​ടു​​ത്ത സ്ലോ​​വാ​​ക്യ​​യു​​ടെ ജോ​​സി​​പ് ഇ​​ലി​​സി​​ക്കി​​ന്‍റെ ഷോ​​ട്ട് ഇ​​ട​​ത്തേ​​ക്കു​​ള്ള മു​​ഴു​​നീ​​ള​​ൻ ഡൈ​​വി​​ലൂ​​ടെ കോ​​സ്റ്റ ത​​ട്ടി​​ത്തെ​​റി​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന് പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ ആ​​ദ്യ കി​​ക്കി​​നാ​​യി ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. അ​​ധി​​ക സ​​മ​​യ​​ത്ത് പെ​​നാ​​ൽ​​റ്റി ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ റൊ​​ണാ​​ൾ​​ഡോ പ​​ക്ഷേ, ഷൂ​​ട്ടൗ​​ട്ടി​​ലെ ആ​​ദ്യ കി​​ക്ക് കൃ​​ത്യ​​മാ​​യി ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് പ​​റ​​ങ്കി​​പ്പ​​ട​​യെ 1-0നു ​​മു​​ന്നി​​ലെ​​ത്തി​​ച്ചു. സ്ലോ​​വാ​​ക്യ​​യു​​ടെ ര​​ണ്ടാം കി​​ക്കെ​​ടു​​ത്ത ജൂ​​റെ ബാ​​ൽ​​കോ​​വെ​​ക്കി​​ന്‍റെ​​യും മൂ​​ന്നാം കി​​ക്കെ​​ടു​​ത്ത ബെ​​ഞ്ച​​മി​​ൻ വെ​​ർ​​ബി​​ക്കി​​ന്‍റെ​​യും ഷോ​​ട്ടു​​ക​​ൾ ഇ​​ട​​ത്തേ​​ക്ക് ഡൈ​​വ് ചെ​​യ്ത് കോ​​സ്റ്റ ത​​ട്ടി​​ത്തെ​​റി​​പ്പി​​ച്ചു. ഇ​​തി​​നി​​ടെ പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ ര​​ണ്ടും മൂ​​ന്നും കി​​ക്കു​​ക​​ൾ ബ്രൂ​​ണോ ഫെ​​ർ​​ണാ​​ണ്ട​​സും ബെ​​ർ​​ണാ​​ർ​​ഡൊ സി​​ൽ​​വ​​യും വ​​ല​​യി​​ലാ​​ക്കു​​ക​​യും ചെ​​യ്തു. അ​​തോ​​ടെ ഷൂ​​ട്ടൗ​​ട്ടി​​ൽ 3-0ന്‍റെ ജ​​യ​​ത്തോ​​ടെ പ​​റ​​ങ്കി​​പ്പ​​ട യൂ​​റോ 2024 ഫു​​ട്ബോ​​ൾ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ബെ​​ർ​​ത്ത് ഉ​​റ​​പ്പി​​ച്ചു. അ​​തോ​​ടെ പെ​​നാ​​ൽ​​റ്റി ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​തി​​ൽ ക​​ണ്ണീ​​ര​​ണി​​ഞ്ഞ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ​​യും പോ​​ർ​​ച്ചു​​ഗ​​ൽ ആ​​രാ​​ധ​​ക​​രു​​ടെ​​യും ദുഃ​​ഖം സ​​ന്തോ​​ഷ​​ത്തി​​നു വ​​ഴി​​മാ​​റി… ജീ​​വ​​ൻ തി​​രി​​ച്ചു​​കി​​ട്ടി​​യ നി​​മി​​ഷം പോ​​ർ​​ച്ചു​​ഗ​​ൽ x സ്ലോ​​വാ​​ക്യ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ന്‍റെ 114:23-ാം മി​​നി​​റ്റ്. സ്ലോ​​വാ​​ക്യ​​യു​​ടെ ഏ​​റ്റ​​വും വി​​ശ്വ​​സ്ത​​നും മി​​ക​​ച്ച സ്കോ​​റ​​റു​​മാ​​യ ബെ​​ഞ്ച​​മി​​ൻ സെ​​സ്കോ​​യു​​ടെ വ​​രു​​തി​​യി​​ലേ​​ക്ക് പോ​​ർ​​ച്ചു​​ഗ​​ൽ പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ പി​​ഴ​​വി​​ലൂ​​ടെ പ​​ന്ത് എ​​ത്തി. ബു​​ണ്ട​​സ് ലി​​ഗ അ​​ര​​ങ്ങേ​​റ്റ സീ​​സ​​ണാ​​യ 2023-24ൽ ​​ലൈ​​പ്സി​​ഗി​​നു​​വേ​​ണ്ടി 14 ഗോ​​ൾ സ്കോ​​ർ ചെ​​യ്ത സെ​​സ്കോ പോ​​ർ​​ച്ചു​​ഗ​​ൽ വ​​ല​​യി​​ൽ പ​​ന്ത് എ​​ത്തി​​ക്കു​​മെ​​ന്ന് ഗോ​​ൾ കീ​​പ്പ​​ർ ഡി​​ഗോ കോ​​സ്റ്റ ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റെ​​ല്ലാ​​വ​​രും വി​​ശ്വ​​സി​​ച്ച നി​​മി​​ഷം. അ​​ഡ്വാ​​ൻ​​സ് ചെ​​യ്തെ​​ത്തി​​യ കോ​​സ്റ്റ​​യു​​ടെ ബ്ലോ​​ക്കി​​ൽ പ​​ന്ത് പു​​റ​​ത്തേ​​ക്ക് പാ​​ഞ്ഞു, പോ​​ർ​​ച്ചു​​ഗ​​ലി​​നു ജീ​​വ​​ൻ തി​​രി​​ച്ചു ല​​ഭി​​ച്ച നി​​മി​​ഷം… ക്വാ​​ർ​​ട്ട​​റി​​ൽ ഫ്രാ​​ൻ​​സാ​​ണ് പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ. ബെ​​ൽ​​ജി​​യ​​ത്തെ സെ​​ൽ​​ഫ് ഗോ​​ളി​​ലൂ​​ടെ 1-0നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഫ്രാ​​ൻ​​സ് ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ഇ​​ന്ത്യ​​ൻ സ​​മ​​യം ശ​​നി അ​​ർ​​ധ​​രാ​​ത്രി 12.30നാ​​ണ് പോ​​ർ​​ച്ചു​​ഗ​​ലും ഫ്രാ​​ൻ​​സും കൊ​​ന്പു​​കോ​​ർ​​ക്കു​​ക. കോസ്റ്റ ച​​രി​​ത്രം യു​​വേ​​ഫ യൂ​​റോ ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ മൂ​​ന്ന് കി​​ക്ക് ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ന്ന ആ​​ദ്യ ഗോ​​ൾ കീ​​പ്പ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ പോ​ർ​ച്ചു​ഗ​ലി​ന്‍റെ ഡീ​​ഗോ കോ​​സ്റ്റ​​യെ​​ത്തി. മാ​​ത്ര​​മ​​ല്ല, യൂ​​റോ ഷൂ​​ട്ടൗ​​ട്ട് ച​​രി​​ത്ര​​ത്തി​​ൽ ഇ​​തു​​വ​​രെ ഗോ​​ൾ വ​​ഴ​​ങ്ങാ​​ത്ത ഗോ​​ൾ കീ​​പ്പ​​റും കോ​​സ്റ്റ​​യാ​​ണ്. സ്ലോ​​വാ​​ക്യ​​യ്ക്കെ​​തി​​രാ​​യ 120 മി​​നി​​റ്റ് (നി​ശ്ചി​ത സ​മ​യ​വും അ​ധി​ക സ​മ​യ​വും ചേ​ർ​ത്ത്) മ​​ത്സ​​ര​​ത്തി​​ൽ ന​​ട​​ത്തി​​യ​​തി​​നേ​​ക്കാ​​ൾ (2) കൂ​​ടു​​ത​​ൽ സേ​​വ് ഷൂ​​ട്ടൗ​​ട്ടി​​ൽ (3) കോ​​സ്റ്റ ന​​ട​​ത്തി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.


Source link

Related Articles

Back to top button