KERALAMLATEST NEWS
ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ 19കാരൻ ചികിത്സയിലിരിക്കെ മരിച്ചു, ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
കോട്ടയം: ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീനാണ് (19) മരിച്ചത്. പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയായിരുന്നു യാസീന്‍. ആന്തരിക രക്ത സ്രാവത്തെത്തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാസം 28നാണ് കുറവിലങ്ങാട് കാളികാവിന് സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ യാസീനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.യുവാവിന്റെ അപകടത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Source link