CINEMA

‘പൃഥ്വ‌ിയെയും ചാക്കോച്ചനെയും പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരാൻ ആഗ്രഹിച്ചു’

‘പൃഥ്വ‌ിയെയും ചാക്കോച്ചനെയും പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരാൻ ആഗ്രഹിച്ചു’ | Jagadish AMMA

‘പൃഥ്വ‌ിയെയും ചാക്കോച്ചനെയും പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരാൻ ആഗ്രഹിച്ചു’

മനോരമ ലേഖകൻ

Published: July 02 , 2024 04:14 PM IST

1 minute Read

ജഗദീഷ്

താരസംഘടനയായ അമ്മയുടെ തലപ്പത്തു തലമുറമാറ്റം ആഗ്രഹിച്ചിരുന്നതായി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടൻ ജഗദീഷ്. പൃഥ്വ‌ിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മയുടെ പ്രധാന സ്ഥാനങ്ങളിലേക്കു കൊണ്ടുവരാൻ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇവർ തിരക്ക് അറിയിച്ചതിനെത്തുടർന്നാണു എല്ലാവരുടെയും നിർബന്ധപ്രകാരം പ്രസിഡന്റ് സ്ഥാനത്തു തുടരാൻ മോഹൻലാൽ തയാറായത്. അടുത്ത തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിനായി ശ്രമം തുടരുമെന്നും ജഗദീഷ് പറഞ്ഞു.
അഭിപ്രായഭിന്നതകൾ ഒന്നുമില്ലാതെയാണു മത്സരത്തിനുള്ള പാനൽ തീരുമാനിച്ചത്. അംഗങ്ങളുടെ രാഷ്ട്രീയ ചായ്‌വ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എക്സിക്യൂട്ട‌ീവ് അംഗം ഒഴികെയുള്ള തസ്തികകളിൽ സ്ത്രീകൾ വരാതിരുന്നത് ജയിക്കാതിരുന്നതു കൊണ്ടാണ്.

എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകാനാണു പുതിയ ഭരണസമിതിയുടെ താൽപര്യം. പരിഭവിച്ചു മാറി നിൽക്കുന്നവരെയും സഹകരിപ്പിക്കുമെന്നും ജഗദീഷ് പറഞ്ഞു.

English Summary:
Jagadish about AMMA Association

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-common-malayalammovienews mo-entertainment-movie-jagadish 1jpv067kd8f4a628i1i7g37s7r f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button