കനകരാജ്യം; ജൂലൈ 5 ന് തിയറ്ററുകളിൽ | Kanaka Rajyam Movie
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിച്ച് സാഗർ സംവിധാനം ചെയ്യുന്ന കനകരാജ്യം ജൂലൈ 5ന് തിയറ്ററുകളിൽ. ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും കനകരാജ്യത്തിലേത് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഒരു സാധാരണക്കാരനായ സെക്യൂരിറ്റിക്കാരന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് കഥാഗതിയെ നിർണായകമായ വഴിത്തിരിവുകളിലേക്കു തിരിച്ചു വിടുന്നതെന്ന് ട്രയിലർ സൂചന നൽകുന്നു.
വർഷങ്ങൾക്കു മുമ്പ് ആലപ്പുഴയിൽ നടന്ന രണ്ടു യഥാർഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക്കായിട്ടാണ് കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം. നമ്മുടെ സമൂഹത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. ശ്രീജിത് രവി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ ലിയോണാ ലിഷോയ് ആതിരാപട്ടേൽ ഉണ്ണിരാജ, ജയിംസ് എല്യാ ഹരീഷ് പെങ്ങൻ. അച്ചു താനരുൻ, രാജേഷ് ശർമ്മ,രമ്യാ സുരേഷ്, ജോർഡി പൂഞ്ഞാർ ശരി വിദ്യാമുല്ലശ്ശേരി, ജോളി ചിറയത്ത്, സൈനാ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഹരിതാരായ ഞാൻ മനു മഞ്ജിത്ത്. ധന്യാ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളിധരൻ ഈണം പകർത്തിരിക്കുന്നു. അഭിലാഷ് ആനന്ദ് ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിങും നിർവഹിക്കുന്നു. കലാസംവിധാനം. പ്രദീപ്. കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ. ചീഫ് അസ്സോ ഡയറക്ടർ സനു സജീവ്. പ്രൊഡക്‌ഷൻ മാനേജർ കല്ലാർ അനിൽ. പ്രൊഡക്‌ഷൻ എക്സിക്കുട്ടീവ് ശ്രീജേഷ്ചിറ്റാഴ. പ്രൊഡക്‌ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്.
English Summary:
Kanaka Rajyam Movie Release Finalised
7rmhshc601rd4u1rlqhkve1umi-list 50m6g3tjsq51fidbd4c1m7f8os f3uk329jlig71d4nk9o6qq7b4-list
Source link