CINEMA

ശ്വാസം; കോട്ടയത്തു ചിത്രീകരണം തുടങ്ങി


എക്കോസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയ നിർമ്മിക്കുക യും ബിനോയ്‌ വേളൂർ രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്യുന്ന പുതിയ സിനിമ യായ ” ശ്വാസ “ത്തിന്റെ ചിത്രീകരണം കോട്ടയത്ത്‌ ആരംഭിച്ചു.
ദർശനകൾച്ചറൽ സെന്ററിൽ നടന്ന പൂജാ ചടങ്ങിൽ സിനിമ യുടെ പ്രവർത്തകരും അതിഥി കളും ചേർന്നു ഭദ്ര ദീപം കൊളുത്തി.

ബഹു :സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ സിനിമയുടെ ടൈറ്റിൽ പ്രകാശനം ചെയ്തു.
മോസ്കോ കവല, ഒറ്റമരം എന്നീ സിനിമകൾ പോലെ തന്നെ ബിനോയ്‌ വേ ളൂരിന്റെ മൂന്നാമത്തെ സിനിമയും പ്രേക്ഷകർക്ക് പുതിയ ഒരനുഭവമായി തീരട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. ആശംസ പ്രസംഗത്തിൽ പറഞ്ഞു.

     ബിനോയ്‌ സ്വന്തമായി ഒരിടം കണ്ടെത്തിയെന്നും ശ്വാസത്തിന്റെ തിരക്കഥ വായിച്ചതുകൊണ്ട് ആരുടേയും ഹൃദയത്തിൽ ആഴത്തിലിറങ്ങി ചെല്ലുന്ന ഒരു കഥയായി ഇത് ഫീൽ ചെയ്തുവെന്നും സംവിധായകൻ ജോഷി മാത്യു പൂജ വേളയിൽ പറഞ്ഞു. ഫാദർ പോൾ, ഫാദർ എമിൽ, സംവിധായകൻ ശിവപ്രസാദ്, ക്യാമറമാൻ മാരായ സണ്ണി ജോസഫ്, വിനോദ് ഇല്ലമ്പള്ളി, രാജേഷ് പീറ്റർ, നടന്മാരായ സോമു മാത്യു, ഹരിലാൽ തുടങ്ങിയവർ ആശംസകൾ നൽകി.
നിർമ്മാതാവ് റെജി സഖറിയ,സംവിധായകൻ ബിനോയ്‌ വേളൂർ എന്നിവർ നല്ല വാക്കുകളിലൂടെ ഏവർക്കും നന്ദി അറിയിച്ചു.

ഒരു കൂടിയാട്ടക്കാരന്റെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, നീന കുറുപ്പ് എന്നിവർ പ്രധാന വേഷം ചെയ്യുന്നു.
    അൻസിൽ, ആദർശ് സാബു, ആർട്ടിസ്റ്റ് സുജാതൻ, ടോം മാട്ടേൽ അജീഷ് കോട്ടയം, ആരാധ്യ മഹേഷ്‌ തുടങ്ങിയവരും അഭിനയ രംഗത്തുണ്ട്.

    ക്യാമറ ജോയൽ തോമസ് സാം, എഡിറ്റിംഗ് അനിൽ സണ്ണി ജോസഫ്, ഗാനങ്ങൾ ശ്രീരേഖ് അശോക്, സംഗീതം സുവിൻ ദാസ്,കലാ സംവിധാനം ജി. ലക്ഷ്‌മൺ മാലം, മേക്കപ്പ് രാജേഷ് ജയൻ, കോസ്ടുംസ് മധു ഇളങ്കുളം, സ്റ്റിൽസ് മുകേഷ് ചമ്പക്കര, അസോസിയേറ്റ് ഡയറക്ടർ കണ്ണൻ മാലി, അസിസ്റ്റന്റ് ഡയറക്ടഴ്സ് ഷേബു മണർകാട്, അനന്ത നാഥു ജി, ജോൺസൺ, മീര, ക്യാമറ അസിസ്റ്റന്റ് സ് അനന്ത കൃഷ്ണൻ, ഹരിശങ്കർ, അനന്ത പദ്മനാഭൻ. കോട്ടയത്തും പരിസരങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തിയാകും. പിആർഒ ജി.കൃഷ്ണൻ മാലം


Source link

Related Articles

Back to top button