ശിവഗിരി: സ്വാമി ശാശ്വതികാനന്ദയുടെ 22-ാം സമാധി ദിനാചരണവും പ്രാർത്ഥനയും ശിവഗിരി മാതാതീത ആത്മീയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ നടന്നു.
അനുസ്മരണ യോഗം ജനറൽ സെക്രട്ടറി ബിജു പപ്പൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എ.ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു. അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി. വർക്കിംഗ് ചെയർമാൻ വി.വിശ്വലാൽ, എസ്.ആർ.എം.എ.യു അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി.അനിൽകുമാർ, ബോബി വർക്കല, ഷിബു മരപ്പാലം, കൊല്ലം രാജേഷ്, കായംകുളം രഞ്ജിത്, അരുൺ അന്തപ്പൻ, പ്രൊഡ്യൂസർ ചന്ദ്രകുമാർ, വർക്കല രാജേഷ്, ഷാനവാസ് ലുലു, പെരുംകുഴി രാജീവ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: ശിവഗിരി മാതാതീത ആത്മീയ സംഘം ചെയർമാൻ കെ.എ.ബാഹുലേയൻ, ജനറൽ സെക്രട്ടറി ബിജു പപ്പൻ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, സ്വാമി മഹേശ്വരാനന്ദ, വി.വിശ്വലാൽ, വി.അനിൽകുമാർ,അജി.എസ്.ആർ.എം തുടങ്ങിയവർ സ്വാമി ശാശ്വതികാനന്ദയുടെ സമാധി സ്ഥാനത്ത് പ്രാർത്ഥിക്കുന്നു
Source link