കൊണ്ടോട്ടി: എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരുടെ കുറവ് കാരണം കരിപ്പൂരിൽ നിന്ന് ഇന്നലെ പുറപ്പെടേണ്ട രണ്ട് വിമാനങ്ങൾ റദ്ദാക്കി. വൈകിട്ട് ആറിന് ഷാർജയിലേക്കും രാത്രി 10ന് അബുദാബിയിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കിയതോടെ 200 പേരുടെ യാത്ര മുടങ്ങി. റദ്ദാക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് യാത്രക്കാരെ വിവരമറിയിച്ചത്. ഞായറാഴ്ച രാത്രി മസ്‌ക്കറ്റ് വിമാനവും റദ്ദാക്കിയിരുന്നു.
Source link