ചെന്നൈ: വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ പത്തു വിക്കറ്റിന് തകർത്ത് ഇന്ത്യക്കു പരന്പര. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷഫാലി വർമയുടെ ഇരട്ട സെഞ്ചുറിയും സ്നേഹ് റാണയുടെ പത്ത് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യക്ക് കൂറ്റൻ ജയം സമ്മാനിച്ചത്. സ്നേഹ് റാണയാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സിൽ 77/8, രണ്ടാം ഇന്നിംഗ്സിൽ 111/2 വിക്കറ്റുകളാണ് റാണ നേടിയത്. സ്കോർ: ഇന്ത്യ: 603/6 ഡിക്ലയേർഡ്, 37/0 ഡിക്ല. ദക്ഷിണാഫ്രിക്ക: 266, 373.
Source link