അ​​ർ​​ജ​​ന്‍റീ​​ന Vs ഇ​​ക്വ​​ഡോ​​ർ ക്വാർട്ടർ


ഓ​​സ്റ്റി​​ൻ (ടെ​​ക്സ​​സ്): മൂ​​ന്നും ജ​​യി​​ച്ച് ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി വെ​​ന​​സ്വേ​​ല. കോ​​പ്പ അ​​മേ​​രി​​ക്ക ഫു​​ട്ബോ​​ൾ ഗ്രൂ​​പ്പ് ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ 3-0ന് ​​ജ​​മൈ​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ചു. എ​​ഡ്വേ​​ർ​​ഡ് ബെ​​ല്ലോ, സാ​​ലോ​​മ​​ൻ റോ​​ണ്‍​ഡ​​ൻ, എ​​റി​​ക് റാ​​മി​​റ​​സ് എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. ക്വാ​​ർ​​ട്ട​​റി​​ൽ കാ​​ന​​ഡ​​യാ​​ണ് വെ​​ന​​സ്വ​​ലേ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ മെ​​ക്സി​​ക്കോ​​യെ ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് ഇ​​ക്വ​​ഡോ​​ർ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി ക്വാ​​ർ​​ട്ട​​റി​​ലെ​​ത്തി. ഇ​​ക്വ​​ഡോ​​റി​​നും മെ​​ക്സി​​ക്കോ​​യ്ക്കും നാ​​ലു പോ​​യി​​ന്‍റ് വീ​​ത​​മാ​​യി​​രു​​ന്നു. ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് ഇ​​ക്വ​​ഡോ​​ർ ര​​ണ്ടാ​​മ​​തെ​​ത്തി​​യ​​ത്.


Source link

Exit mobile version