ബാർബഡോസ്: ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ചാന്പ്യന്മാരായ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ബാർബഡോസിൽ കുടുങ്ങി. മുൻനിശ്ചയപ്രകാരം തിങ്കളാഴ്ച രാവിലെ രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യ ലോകകപ്പ് ട്രോഫിയുമായി ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു. എന്നാൽ, ബാർബഡോസിൽ ബെറിൻ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നിരിക്കേ വ്യാമഗതാഗതം റദ്ദാക്കി. ഇതോടെയാണ് ഇന്ത്യൻ ടീമിനു ബാർബഡോസിൽ തുടരേണ്ടിവന്നത്. ചൊവ്വാഴ്ച ബാർബഡോസ് വിമാനത്താവളം താത്കാലികമായി തുറന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ രോഹിത്തും സംഘവും ഇന്ത്യയിലേക്ക് തിരിച്ചു പറക്കും. 2007നുശേഷം ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് നേട്ടമാണിത്. 2013 ചാന്പ്യൻസ് ട്രോഫിക്കുശേഷമുള്ള ഐസിസി കിരീടവും.
Source link