ഇസ്മയിൽ കദാറെ അന്തരിച്ചു


ടി​​​രാ​​​​​​​ന: വി​​​​​​​ഖ്യാ​​​​​​​ത അ​​​​​​​ൽ​​​​​​​ബേ​​​​​​​നി​​​​​​​യ​​​​​​​ൻ നോ​​​​​​​വ​​​​​​​ലി​​​​​​​സ്റ്റ് ഇ​​​​​​​സ്മ​​​​​​​യി​​​​​​​ൽ ക​​​​​​​ദാ​​​​​​​റെ(88) അ​​​​​​​ന്ത​​​​​​​രി​​​​​​​ച്ചു. ടി​​​​​​​രാ​​​​​​​ന​​​​​​​യി​​​​​​​ലെ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ൽ ഹൃ​​​​​​​ദ​​​​​​​യാ​​​​​​​ഘാ​​​​​​​ത​​​​​​​ത്തെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ന്ത്യം. പ​​​​​​​ല ത​​​​​​​വ​​​​​​​ണ സാ​​​​​​​ഹി​​​​​​​ത്യ നൊ​​​​​​​ബേ​​​​​​​ൽ പു​​​​​​​ര​​​​​​​സ്കാ​​​​​​​ര​​​​​​​ത്തി​​​​​​​ന് ക​​​​​​​ദാ​​​​​​​രെ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു. 1936ൽ ​​​അ​​​ൽ​​​ബേ​​​നി​​​യ​​​യി​​​ലെ ജി​​​റോ​​​കാ​​​സ്റ്റ​​​റി​​​ലാ​​​ണ് ക​​​ദാ​​​റെ​​​യു​​​ടെ ജ​​​ന​​​നം. 1963ൽ ​​​​​​​ദ ജ​​​​​​​ന​​​​​​​റ​​​​​​​ൽ ഓ​​​​​​​ഫ് ദ ​​​​​​​ഡെ​​​​​​​ഡ് ആ​​​​​​​ർ​​​​​​​മി എ​​​​​​​ന്ന നോ​​​​​​​വ​​​​​​​ൽ പ്ര​​​​​​​സി​​​​​​​ദ്ധീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് ക​​​​​​​ദാ​​​​​​​റെ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടു​​​​​​​തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​ത്. ആ ​​​​​​​സ​​​​​​​മ​​​​​​​യം അ​​​​​​​ൽ​​​​​​​ബേ​​​​​​​നി​​​​​​​യ ക​​​​​​​മ്യൂ​​​​​​​ണി​​​​​​​സ്റ്റ് ഏ​​​​​​​കാ​​​​​​​ധി​​​​​​​പ​​​​​​​തി അ​​​​​​​ൻ​​​​​​​വ​​​​​​​ർ ഹോ​​​​​​​ജ​​​​​​​യു​​​​​​​ടെ ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 1990ൽ ​​​​​​​ക​​​​​​​ദാ​​​​​​​റെ ഫ്രാ​​​​​​​ൻ​​​​​​​സി​​​​​​​ലേ​​​​​​​ക്കു പ​​​​​​​ലാ​​​​​​​യ​​​​​​നം ചെ​​​​​​​യ്തു. പി​​​​​​​ന്നീ​​​​​​​ട് അ​​​​​​​ദ്ദേ​​​​​​​ഹം പാ​​​​​​​രീ​​​​​​​സി​​​​​​​ലാ​​​​​​​ണു ജീ​​​​​​​വി​​​​​​​ച്ച​​​​​​​ത്. ഈ​​​​​​​യി​​​​​​​ടെ​​​​​​​യാ​​​​​​​ണ് അ​​​​​​​ൽ​​​​​​​ബേ​​​​​​​നി​​​​​​​യ​​​​​​​യു​​​​​​​ടെ ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​യ ടി​​​​​​​രാ​​​​​​​ന​​​​​​​യി​​​​​​​ൽ മ​​​​​​​ട​​​​​​​ങ്ങി​​​​​​​യെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ദ ​​​സീ​​​ജ് ആ​​​ൻ​​​ഡ് ദ ​​​പാ​​​ല​​​സ് ഓ​​​ഫ് ഡ്രീം​​​സ്, ബ്രോ​​​ക്ക​​​ൺ ഏ​​​പ്രി​​​ൽ എ​​​ന്നി​​​വ​​​യാ​​​ണു മ​​​റ്റു ശ്ര​​​ദ്ധേ​​​യ നോ​​​വ​​​ലു​​​ക​​​ൾ ക​​​​​​​ഴി​​​​​​​ഞ്ഞ വ​​​​​​​ർ​​​​​​​ഷം അ​​​​​​​ൽ​​​​​​​ബേ​​​​​​​നി​​​​​​​യ സ​​​​​​​ന്ദ​​​​​​​ർ​​​​​​​ശി​​​​​​​ച്ച ഫ്ര​​​​​​​ഞ്ച് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഇ​​​​​​​മ്മാ​​​​​​​നു​​​​​​​വ​​​​​​​ൽ മ​​​​​​​ക്രോ​​​​​​​ൺ, ക​​​​​​​ദാ​​​​​​​റെയ്ക്ക് ഗ്രാ​​​​​​​ൻ​​​​​​​ഡ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ ഓ​​​​​​​ഫ് ദ ​​​​​​​ലീ​​​​​​​ജി​​​​​​​യ​​​​​​​ൻ ഓ​​​​​​​ഫ് ഓ​​​​​​​ണ​​​​​​​ർ ബ​​​​​​​ഹു​​​​​​​മ​​​​​​​തി സ​​​​​​​മ്മാ​​​​​​​നി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. മാ​​​​​ൻ ബു​​​​​ക്ക​​​​​ർ പ്രൈ​​​​​സ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നി​​​​​​​ര​​​​​​​വ​​​​​​​ധി പു​​​​​​​ര​​​​​​​സ്കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ദാ​​​​​​​രെ​​​​​​​യ്ക്കു ല​​​​​​​ഭി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. ബാ​​​ൾ​​​ക്ക​​​ൻ ച​​​രി​​​ത്ര​​​മാ​​​ണ് ക​​​വി​​​ത​​​ക​​​ളി​​​ലും നോ​​​വ​​​ലു​​​ക​​​ളി​​​ലും ക​​​ദാ​​​റെ സ​​​ന്നി​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. നോ​​​​​​​വ​​​​​​​ലു​​​​​​​ക​​​​​​​ൾ, നാ​​​​​​​ട​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ, തി​​​​​​​ര​​​​​​​ക്ക​​​​​​​ഥ​​​​​​​ക​​​​​​​ൾ, ക​​​​​​​വി​​​​​​​ത, ഉ​​​​​​​പ​​​​​​​ന്യാ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ, ചെ​​​​​​​റു​​​​​​​ക​​​​​​​ഥാ സ​​​​​​​മാ​​​​​​​ഹാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി എ​​​​​​​ൺ​​​​​​​പ​​​​​​​തി​​​​​​​ലേ​​​​​​​റെ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ ക​​​​​​​ദാ​​​​​​​രെ ര​​​​​​​ചി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​മ​​​​​​​ട​​​​​​​ക്കം 45 ഭാ​​​​​​​ഷ​​​​​​​ക​​​​​​​ളി​​​​​​​ൽ ക​​​​​​​ദാ​​​​​​​റെ​​​​​​​യു​​​​​​​ടെ പു​​​​​​​സ്ത​​​​​​​ക​​​​​​​ങ്ങ​​​​​​​ൾ വി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ചെ​​​​​​​യ്തി​​​​​​​ട്ടു​​​​​​​ണ്ട്. ബ്രോ​​​​​ക്ക​​​​​ൺ ഏ​​​​​പ്രി​​​​​ൽ (ത​​​​​​​ക​​​​​​​ർ​​​​​​​ന്നു ത​​​​​​​രി​​​​​​​പ്പ​​​​​​​ണ​​​​​​​മാ​​​​​​​യ ഏ​​​​​​​പ്രി​​​​​​​ൽ) മ​​​​​​​ല​​​​​​​യാ​​​​​​​ള​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു വി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ചെ​​​​​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


Source link

Exit mobile version