റെജി ജോസഫ് കോട്ടയം: സ്വാഭാവിക റബറിന്റെ ആഗോള ഉത്പാദനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തുനിന്ന് ഏറെ വൈകാതെ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. തായ്ലന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കു പിന്നിലെ ഇന്ത്യയുടെ സ്ഥാനമാണു നഷ്ടമാകുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ചൈനയും മലേഷ്യയും ഇന്ത്യയെ പിന്നിലാക്കുമെന്ന് ഉത്പാദക ഉപഭോഗ സൂചിക മുന്നറിയിപ്പ് നല്കുന്നു. തായ്ലന്ഡ് (48.5 ലക്ഷം ടണ്‍), ഇന്തോനേഷ്യ (35.5 ലക്ഷം ടണ്‍), വിയറ്റ്നാം ( 11.9 ലക്ഷം ടണ്‍ ) എന്നിങ്ങനെയാണ് ഉത്പാദനത്തോത്. നാലാമതുള്ള ഇന്ത്യയിലെ ഉത്പാദനം 9.11 ലക്ഷമെന്ന് അവകാശപ്പെടുമ്പോഴും രണ്ടു വര്‍ഷമായി ഏഴര ലക്ഷത്തില്‍ താഴെ ചരക്കാണ് ആഭ്യന്തര വിപണിയിലെത്തുന്നത്; കയറ്റുമതി നാമമാത്രവും. കാലാവസ്ഥാവ്യതിയാനം, പുതിയ ക്ലോണ്‍ ഇനങ്ങളുടെ ഉത്പാദനക്കുറവ് തുടങ്ങിയവമൂലം രണ്ടു ലക്ഷം ടണ്ണിന്റെ ഇടിവുണ്ടായി. ദേശീയ ഉത്പാദനത്തോതില്‍ ഒന്നാമതുള്ള കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 85 ദിവസമാണു ടാപ്പിംഗ് നടന്നത്. ഉത്പാദനമാകട്ടെ നാലര ലക്ഷം ടണ്‍ മാത്രം. ഉത്പാദനത്തിലും ഉപയോഗത്തിലും മുന്നിലുള്ള ചൈന 8.31 ലക്ഷം ടണ്‍ റബര്‍ ഉത്പാദിപ്പിക്കുന്നു. മലേഷ്യ 7.30 ലക്ഷം ടണ്‍. അയല്‍രാജ്യമായ ശ്രീലങ്കയുടെ വാര്‍ഷിക ഉത്പാദനം 88,000 ടണ്ണിലേക്ക് ഉയര്‍ന്നു. ഐവറികോസ്റ്റില്‍ 77,000, ഫിലിപ്പീന്‍സില്‍ 74,000, കാമറൂണില്‍ 72,000 എന്ന തോതിലാണ് ഉത്പാദനം. ഇന്ത്യന്‍ റബര്‍ ബോര്‍ഡ് വികസിപ്പിച്ച ക്ലോണുകളാണ് ശ്രീലങ്കയില്‍ ഉള്‍പ്പെടെ ഇക്കാലത്ത് പ്രചാരത്തിലുള്ളത്. ഇന്ത്യയില്‍ അടുത്ത വര്‍ഷം 15 ലക്ഷം ടണ്‍ റബര്‍ വ്യവസായത്തിന് ആവശ്യമായി വരും. ആവശ്യത്തിന്റെ പകുതിയിലേക്ക് ഉത്പാദനം താഴുന്നതിനാല്‍ റബര്‍ ഇറക്കുമതി ആവശ്യമാണ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഉത്പാദനം മൂന്നു ലക്ഷം ടണ്ണിലേക്ക് താഴുമെന്നാണ് സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷിവ്യാപനമുണ്ടായാലും ആഭ്യന്തര ആവശ്യത്തിനുള്ള റബര്‍ തികയില്ല. വന്‍തോതില്‍ ഇറക്കുമതി വേണ്ടിവരികയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ അടുത്ത അഞ്ചു വര്‍ഷം റബര്‍ വിലയില്‍ കാര്യമായ ഇടിവുണ്ടാകില്ലെന്നാണ് ലോക സൂചിക വ്യക്തമാക്കുന്നത്.

Source link