കണ്ണൂർ: സ്വർണക്കടത്ത്- ക്വട്ടേഷൻ ബന്ധം തെളിഞ്ഞ പാർട്ടി അംഗത്തെ പുറത്താക്കി സി.പി.എം. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പാർട്ടി പുറത്താക്കിയത്.പയ്യന്നൂർ കാനായിൽ സ്വർണം പൊട്ടിക്കാനെത്തിയ ഇയാളെ നാട്ടുകാർ പിടി കൂടുകയായിരുന്നു. സംഘത്തിൽ അർജുൻ ആയങ്കിയുമുണ്ടായിരുന്നു എന്നാണ് വിവരം. ഡി.വൈ.എഫ്.ഐ എരമം സെൻട്രൽ മേഖലാ അംഗം കൂടിയാണ് സജേഷ്.
രണ്ട് മാസം മുമ്പായിരുന്നു സംഭവം. പയ്യന്നൂരിൽ വീടു വളഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരാണ് പാർട്ടിയിൽ വിവരമറിയിച്ചത്. . പ്രദേശത്തെ സി.പി.എം. പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചേർന്നാണു സ്വർണക്കടത്തു സംഘത്തെ തടഞ്ഞത്. . ആഴ്ചകൾക്കു മുൻപായിരുന്നു സജേഷിന്റെ പുറത്താക്കൽ . എന്നാൽ,സി.പി.എം. വിവരം പുറത്തു വിട്ടിരുന്നില്ല. സ്വർണം പൊട്ടിക്കലുമായുള്ള പാർട്ടി അംഗങ്ങളുടെ ബന്ധം സംബന്ധിച്ച് രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് പുറത്താക്കിയ വിവരം വെളിപ്പെടുന്നത്.. ജില്ലയിലെ സി.പി.എം പ്രവർത്തകർക്കു സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്.
Source link