KERALAMLATEST NEWS
വ്യാജരേഖ ചമച്ച കേസ്; പ്രതിയെ വെറുതെവിട്ടു

തിരുവനന്തപുരം: വ്യാജരേഖ ചമച്ച് മണിമുത്താരം ഫാം പ്രോഡക്‌സ് പ്രെെവറ്റ് ലിമിറ്റഡ് കമ്പനിയെ സ്വന്തമാക്കി എന്ന കേസിൽ പ്രതിയെ വെറുതെവിട്ടു. പ്രതി ഗോപകുമാരകെെമളും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് വാദിയെ ചതിച്ചും വ്യാജരേഖ ചമച്ചു കമ്പനി തട്ടിയെടുത്ത കേസിൽ ഇദ്ദേഹം നിരപരാധിയാണെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. വാദി കമ്പനിയുടെ മാനേജിംഗ് ഡയക്ടർ ആണെന്ന് കാണിച്ചാണ് കേസ് ഫയൽ ചെയ്തത്. പ്രതിക്ക് വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ എസ് പി സതീഷ്‌കുമാർ ആണ് ഹാജരായത്.
Source link