‘അമ്മ’യിൽ ആദ്യ ജനറൽ ബോഡി; നടൻ കെ.യു. മനോജിന് ‘ലോട്ടറിയടിച്ചു’

‘അമ്മ’യിൽ ആദ്യ ജനറൽ ബോഡി; നടൻ കെ.യു. മനോജിന് ‘ലോട്ടറിയടിച്ചു’ | KU Manoj AMMA

‘അമ്മ’യിൽ ആദ്യ ജനറൽ ബോഡി; നടൻ കെ.യു. മനോജിന് ‘ലോട്ടറിയടിച്ചു’

മനോരമ ലേഖകൻ

Published: July 01 , 2024 03:04 PM IST

1 minute Read

ലക്കി ഡ്രോയിൽ ഒന്നാം സമ്മാനമായി ലഭിച്ച ലാപ്‌ടോപ്പ് മോഹൻലാലിൽ നിന്നും ഏറ്റുവാങ്ങുന്ന കെ.യു. മനോജ്

നടൻ കെ.യു. മനോജിന് ഇത്തവണത്തെ ‘അമ്മ’ ജനറൽ ബോഡി ഇരട്ടി സന്തോഷമാണ് നൽകിയത്. ‘അമ്മ’ അംഗത്വം ലഭിച്ചതിനു ശേഷമുള്ള മനോജിന്റെ ആദ്യ ജനറൽ ബോഡിയോഗമായിരുന്നു ഇത്തവണ നടന്നത്. ആദ്യ മീറ്റിങിൽ മറ്റൊരു സന്തോഷവും മനോജിനെ തേടിയെത്തി. മീറ്റിങിനിടെ നടന്ന ലക്കി ഡ്രോയിൽ ഒന്നാം സമ്മാനം ലഭിച്ചതും മനോജിനാണ്.
‘‘മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യിൽ അംഗത്വം ലഭിച്ച് ആദ്യ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചത് സന്തോഷം. അതിലുപരി മൈജി ഏർപ്പെടുത്തിയ ലക്കി ഡ്രോയുടെ ഒന്നാം സമ്മാനമായ ലാപ്ടോപ്പ് വേദിയിലെയും, സദസ്സിലെയും പ്രഗത്ഭരായ നടീനടന്മാരുടെ സാന്നിധ്യത്തിൽ പ്രിയപ്പെട്ട ലാൽ സാറിൽ നിന്നും സ്വീകരിക്കാൻ സാധിച്ചതും അതിലേറെ സന്തോഷം.’’–കെ.യു. മനോജിന്റെ വാക്കുകൾ.

കഴിഞ്ഞ ജനറൽ ബോഡി മുതൽ ലക്കി ഡ്രോ ‘അമ്മ’യിൽ ഏർപ്പെടുത്തിയിരുന്നു. 2023ൽ നടത്തിയ നറുക്കെടുപ്പ് മത്സരത്തിൽ മണിക്കുട്ടനായിരുന്നു സമ്മാനം. സ്മാർട് ടിവിയാണ് മണിക്കുട്ടന് സമ്മാനമായി ലഭിച്ചത്.

English Summary:
KU Manoj About AMMA General Body Meeting

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-common-malayalammovienews mo-entertainment-movie-ku-manoj 57defresrl6qb8ub9316l645il f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version