CINEMA

555 കോടിയുമായി ‘കൽക്കി’യുടെ തേരോട്ടം; കണക്കുകൾ പുറത്തുവിട്ട് നിര്‍മാതാക്കള്‍

555 കോടിയുമായി ‘കൽക്കി’യുടെ തേരോട്ടം; കണക്കുകൾ പുറത്തുവിട്ട് നിര്‍മാതാക്കള്‍ | Kalki 2898 AD Collection

555 കോടിയുമായി ‘കൽക്കി’യുടെ തേരോട്ടം; കണക്കുകൾ പുറത്തുവിട്ട് നിര്‍മാതാക്കള്‍

മനോരമ ലേഖകൻ

Published: July 01 , 2024 03:44 PM IST

1 minute Read

ബോക്സ്ഓഫിസിൽ കുതിച്ചു പാഞ്ഞ് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കലക്‌ഷൻ 555 കോടി പിന്നിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 115 കോടിയാണ് ഇതുവരെ നേടിയത്. കേരളത്തിൽ 12.75 കോടിയാണ് ഇതുവരെ ലഭിച്ചത്.
വിദേശത്തും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ട് ആണ്. നോർത്ത് അമേരിക്ക, കാനഡ എന്നിവടങ്ങളിലെല്ലാം ഹൗസ്ഫുൾ ആണ്. പല കേന്ദ്രങ്ങളിലും സിനിമയുടെ ത്രിഡി പതിപ്പിനാണ് ആസ്വാദകർ ഏറെ.

റിലീസ് ചെയ്ത് ആദ്യദിനം കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിങ് റെക്കോർഡുകൾ കൽക്കി തകർത്തെറിഞ്ഞു. 223 കോടി കലക്‌ഷനുമായി ആർആർആർ ഇപ്പോഴും ഏറ്റവും ഉയർന്ന ഇന്ത്യൻ ഓപ്പണറായി തുടരുന്നു, ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത് ആദ്യദിനം 217 കോടിയിലധികം നേടിയിട്ടുണ്ട്. 

പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ, പശുപതി എന്നിവരാണ് അഭിനേതാക്കൾ. 600 കോടി ബജറ്റുള്ള ചിത്രം സി. അശ്വനി ദത്താണ് നിര്‍മിച്ചിരിക്കുന്നത്.

English Summary:
Kalki 2898AD Movie Collection Report

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews mo-entertainment-movie-prabhas f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-amitabh-bachchan 12kej24at2h23nob8ufea8i6mc


Source link

Related Articles

Back to top button