KERALAMLATEST NEWS

കാരവൻ ടൂറിസം പദ്ധതി വരുമാനം വർദ്ധിച്ചു: മന്ത്രി റിയാസ്‌

തിരുവനന്തപുരം: കാരവൻ ടൂറിസം പദ്ധതി തകർന്നെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. പദ്ധതിയിൽ നിന്നുള്ള വരുമാനം വർദ്ധിച്ചിട്ടുണ്ട്. മാർക്കറ്റിംഗ് ഇല്ലാതെ ടൂറിസം പദ്ധതികൾ വിജയിപ്പിക്കാനാവില്ല. പുതിയ പദ്ധതി വരുമ്പോൾ അതിനെതിരെ പ്രചാരണം നടക്കുന്നത്‌ സ്വാഭാവികമാണ്‌. എന്നാൽ, അത്‌ ടൂറിസം മേഖലയെ തകർക്കാൻ വേണ്ടിയാകരുത്.
കേരളത്തെ ടൂറിസം ഇന്നൊവേഷൻ ഹബ്ബാക്കി മാറ്റാൻ സ്‌റ്റാർട്ടപ്പുകൾക്ക്‌ ഇൻസെന്റീവ്‌ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കായൽ ടൂറിസത്തിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തും. ഹൗസ്‌ ബോട്ടുകൾക്ക്‌ രാത്രി സഞ്ചാരത്തിനുള്ള ട്രാക്ക്‌ അനുവദിക്കണമെന്ന ആവശ്യം മാരിടൈം ബോർഡ്‌, തുറമുഖ വകുപ്പ്‌ എന്നിവയുമായി ആലോചിച്ച് തീരുമാനിക്കും.


Source link

Related Articles

Back to top button