പ്രത്യേകതകൾ നിറഞ്ഞ യോഗിനി ഏകാദശി, പാപങ്ങളും ശാപദോഷങ്ങളും ശമിക്കും; അനുഷ്ഠാനം ഇങ്ങനെ

പ്രത്യേകതകൾ നിറഞ്ഞ യോഗിനി ഏകാദശി, പാപങ്ങളും ശാപദോഷങ്ങളും ശമിക്കും; അനുഷ്ഠാനം ഇങ്ങനെ – Yogini Ekadashi | ജ്യോതിഷം | Astrology | Manorama Online
പ്രത്യേകതകൾ നിറഞ്ഞ യോഗിനി ഏകാദശി, പാപങ്ങളും ശാപദോഷങ്ങളും ശമിക്കും; അനുഷ്ഠാനം ഇങ്ങനെ
ഗൗരി
Published: July 01 , 2024 11:27 AM IST
1 minute Read
ഈ വർഷത്തെ ‘യോഗിനി ഏകാദശി’ അതിവിശേഷം; വ്രതം അനുഷ്ഠിച്ചാൽ
Image Credit : Maadurgagraphic/ Shutterstock
മിഥുനമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ജൂലൈ 02 ചൊവ്വാഴ്ച വരുന്നു. ഈ ഏകാദശി ‘യോഗിനി ഏകാദശി’ എന്നറിയപ്പെടുന്നു. യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളും ശാപദോഷങ്ങളും ശമിക്കുമെന്നാണ് വിശ്വാസം. ഏകാദശിക്ക് ഈ നാമധേയം വന്നതിന്റെ പിന്നിൽ ഒരു ഐതീഹ്യമുണ്ട്. ധനാധിപനായ കുബേരന്റെ തോട്ടക്കാരനായിരുന്നു ഹേമൻ. കുബേരന് ശിവപൂജക്കായി നിത്യവും പൂക്കൾ എത്തിച്ചിരുന്നത് ഹേമനായിരുന്നു. ഒരിക്കൽ പൂജാപുഷ്പങ്ങള്‍ എത്തിക്കാന്‍ താമസിച്ചു. പൂജ മുടങ്ങിയതിൽ കുപിതനായ കുബേരൻ ഹേമനെ ശപിച്ചു. ശാപഭാരത്താൽ കഷ്ടതയനുഭവിച്ച ഹേമൻ ശാപമുക്തിക്ക് ഉപായം തേടി മാർക്കണ്ഡേയ മുനിയെ സമീപിച്ചു. മറുപടിയായി മിഥുനമാസത്തിലെ കൃഷ്ണപക്ഷ വ്രതമനുഷ്ഠിച്ച് വിഷ്ണുപ്രീതി നേടാൻ പറഞ്ഞു.
വ്രതാനുഷ്ഠാനം ഇങ്ങനെ
ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണമായി ഉപവസിക്കുക . അതിനു സാധിക്കാത്തവർ അരിയാഹാരം ഒഴിവാക്കിയോ പാലോ പഴമോ കഴിച്ചു വ്രതം അനുഷ്ഠിക്കാം. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും വിഷ്ണു ഗായത്രി ജപിയ്ക്കുകയും ചെയ്യുക .സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർഥം സേവിച്ച് പാരണ വിടുക.
2024 ജൂലൈ 02 , 1199 മിഥുനം 18 ചൊവ്വാഴ്ച ഉദയാൽപൂർവം 3 മണി 8 മിനിട്ടുമുതൽ പകൽ 2 മണി 20 മിനിട്ടുവരെയാണ് ഹരിവാസരസമയം. ഏകാദശി പാരണസമയം 2024 ജൂലൈ 03 ബുധനാഴ്ച രാവിലെ 6 .07 മുതൽ 7 .13 വരെയാണ് .
‘ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത’
അർഥം – പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ. ഈ ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാൻ.
ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ മോക്ഷം ലഭിക്കാനും ഏറ്റവും ഉത്തമ മാർഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടും കൂടി വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഏകാദശി വ്രതം ഉത്തമമാണ്.
English Summary:
Significance of Yogini Ekadashi 2024
5ggv3pifc7c215s76os077kf0v 30fc1d2hfjh5vdns5f4k730mkn-list mo-astrology-ekadashi mo-astrology-manthram 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-vratham mo-religion-lordvishnu mo-astrology-astrology-news
Source link