ലോകകപ്പ് കിരീടാവേശത്തില്‍ ഓഹരിവിപണി

ക്രിക്കറ്റ് ലോകകപ്പ് കിരീടനേട്ടത്തിന്റെ ആവേശം ഇന്ന് ഓഹരിസൂചികകളുടെ റിക്കാർഡ് കുതിപ്പിന് അവസരമൊരുക്കും. ബുൾ റാലിയിൽ നീങ്ങുന്ന ഇന്ത്യയിൽ ആഭ്യന്തര വിദേശഫണ്ടുകൾ ജൂണിൽ നിക്ഷേപത്തിനു മത്സരിച്ചു. ഈ മാസവും വിപണി ഉണർവ് നിലനിർത്തുമെന്ന വിശ്വാസത്തിലാണു നിക്ഷേപകർ. അതേസമയം, സൂചികകൾ സാങ്കേതികമായി ഓവർബോട്ടായത് വൈകാതെ തിരുത്തലിനിടയാക്കും. ഉയർന്ന തലത്തിൽ ലാഭമെടുപ്പു നടത്തിയാൽ തിരുത്തലിൽ പുതിയ നിക്ഷേപത്തിന് അവസരം കണ്ടെത്താനാകും. റിക്കാർഡ് തുടർക്കഥ സെൻസെക്സ് 1822 പോയിന്റും നിഫ്റ്റി 509 പോയിന്റും പോയവാരം വർധിച്ചു. ജൂണിൽ മുൻനിര സൂചികകൾ അഞ്ചു ശതമാനം ഉയർന്നു. ഈ വർഷം ആദ്യ പകുതിയിൽ സെൻസെക്സ് 9.4 ശതമാനമുയർന്ന് 6792 പോയിന്റും നിഫ്റ്റി 10.49 ശതമാനം വർധിച്ച് 2279 പോയിന്റും നേട്ടത്തിലാണ്. ജൂണിൽ 12 തവണയാണ് വിപണി റിക്കാർഡ് പുതുക്കിയത്. ഈ വർഷം റിക്കാർഡ് ഭേദിച്ചത് 38 തവണ. വർഷത്തിന്റെ ആദ്യ പകുതിയിലെ പ്രകടനങ്ങൾ നിക്ഷേപകർക്ക് ആത്മവിശ്വാസം പകരും. സാന്പത്തിക-വ്യാവസായിക മേഖലയിൽനിന്നുള്ള അനുകൂലവാർത്തകൾ വിപണിക്കു നേട്ടമാവും. കാലവർഷം സജീവമായതിനാൽ കാർഷികോത്പാദനം ഉയരുന്നത് നാണ്യപ്പെരുപ്പം പിടിച്ചുനിർത്താൻ ഉപകരിക്കും. നടപ്പുസാന്പത്തികവർഷം രാജ്യത്തിന്റെ കയറ്റുമതി 800 ബില്യൻ ഡോളർ മറികടക്കുമെന്ന പ്രതീക്ഷയിലാണു വാണിജ്യമന്ത്രാലയം. 2024 സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്ക്, സേവന സെസ് കയറ്റുമതി എക്കാലത്തെയും ഉയർന്ന നിരക്കായ 778.2 ബില്യണ്‍ ഡോളറിലെത്തി. തിരുത്തൽ സാധ്യത നിഫ്റ്റി ജൂണ്‍ സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി ഓപ്പറേറ്റർമാർ ഷോർട്ട് കവറിംഗിന് ഇറങ്ങിയതോടെ 23,487ൽനിന്ന് ആദ്യ പ്രതിരോധമായ 24,000 തകർത്ത് 24,240ലേക്ക് ഉയർന്നു. എന്നാൽ, മുൻവാരം സുചിപ്പിച്ച രണ്ടാം പ്രതിരോധമായ 24,292 ഭേദിക്കാനായില്ല. വാരാന്ത്യം 24,131ലാണ്. ഓപ്പണ്‍ ഇന്ററസ്റ്റ് 154 ലക്ഷം കരാറുകളിൽനിന്ന് 156 ലക്ഷമായി. ഇതു ബുള്ളിഷ് ട്രെൻഡിന് അനുകൂലമെങ്കിലും സാങ്കേതികവശങ്ങൾ ഓവർബോട്ടായതു ചെറിയ തിരുത്തലിനിടയാക്കും. നിഫ്റ്റി 23,501ൽനിന്ന് 23,377 സപ്പോർട്ട് റേഞ്ചിലേക്കു പരീക്ഷണം നടത്തി. താഴ്ന്ന തലത്തിൽ പുതിയ ബൈയിംഗിന് ഫണ്ടുകൾ കാണിച്ച ഉത്സാഹം റിക്കാർഡ് പ്രകടനങ്ങൾക്കു വഴിവച്ചു. ഉയർന്ന നിലവാരമായ 24,174 പോയിന്റ് വരെ സഞ്ചരിച്ച നിഫ്റ്റി വാരാന്ത്യം 24,010ലാണ്. ഇന്നും നാളെയുമായി 24,334നെ കൈപ്പിടിയിലൊതുക്കാനായാൽ ബജറ്റിനോട് അനുബന്ധിച്ചുള്ള റാലിയിൽ സൂചിക 24,659നെ ലക്ഷ്യമാക്കാം. തിരുത്തൽ സംഭവിച്ചാൽ 23,524ൽ ആദ്യ സപ്പോർട്ട്, ഇതു നഷ്ടപ്പെട്ടാൽ 23,039 വരെ പരീക്ഷണം പ്രതീക്ഷിക്കാം. സൂപ്പർ ട്രെൻഡ്, പരാബൊളിക്, എംഎസിഡി തുടങ്ങിയവ നിക്ഷേപകർക്ക് പച്ചക്കൊടി ഉയർത്തുന്പോൾ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, സ്റ്റോക്കാസ്റ്റിക്ക് ഫാസ്റ്റ്, സ്റ്റോക്കാസ്റ്റിക്ക് സ്ലോ തുടങ്ങിയവ ഓവർബോട്ട് മേഖലയിലായതു തിരുത്തലിനു വഴിവയ്ക്കാം. മോഹസെൻസെക്സ് സെൻസെക്സ് നിക്ഷേപകരെ അക്ഷരാർത്ഥത്തിൽ മോഹിപ്പിച്ച് 80,000 പോയിന്റിനെ ഏതു നിമിഷവും കൈപ്പിടിയിലൊതുക്കും. ആറു മാസത്തിൽ 6800 പോയിന്റ് വാരിക്കൂട്ടിയ വിപണി നിർണായക മേഖലയിലേക്കുള്ള 1000 പോയിന്റ് ദൂരം ഏതവസരത്തിലും കീഴടക്കാം. വിദേശ ഫണ്ടുകളുടെയും പോർട്ട്ഫോളിയോ നിക്ഷേപകരുടെയും സാന്നിധ്യം കുതിച്ചുചാട്ടത്തിനു വേഗത പകരും. 77,209ൽനിന്ന് സെൻസെക്സ് 76,986ലേക്കു തുടക്കത്തിൽ താഴ്ന്നശേഷമുള്ള തിരിച്ചുവരവിൽ 79,671.58 പോയിന്റ് വരെ കയറി റിക്കാർഡ് സ്ഥാപിച്ചു. മാസാന്ത്യം സെൻസെക്സ് 79,032 പോയിന്റിലാണ്. ഈ വാരം 80,140ൽ ആദ്യ പ്രതിരോധവും 77,455ൽ ആദ്യ താങ്ങുമുണ്ട്. ഈ ടാർജറ്റിൽനിന്നു പുറത്തുകടന്നാൽ സെൻസെക്സ് 81,248-75,878 റേഞ്ചിൽ ഈ മാസം സഞ്ചരിക്കും. വിദേശഫണ്ടുകൾ 4212 കോടി രൂപയുടെ ഓഹരികൾ വിറ്റു. രണ്ടു ദിവസങ്ങളിലായി 8,835 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 11,762 കോടി വാങ്ങലും 4575 കോടി രൂപയുടെ വില്പനയും നടത്തി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കഴിഞ്ഞ വാരം 1.72 ബില്യണ്‍ ഡോളർ നിക്ഷേപിച്ചു; ജൂണിലെ അവരുടെ മൊത്തം നിക്ഷേപം 3.18 ബില്യണ്‍ ഡോളറാണ്. ഡോളറിനു മുന്നിൽ രൂപ 83.56ൽനിന്ന് 83.39ലേക്കു ശക്തിപ്രാപിച്ചു.

Source link