തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ

തിരിച്ചുവരവിനുള്ള കൊക്കോയുടെ ശ്രമങ്ങൾക്കു പച്ചക്കൊടി ഉയർത്താൻ തയാറാകാതെ ആഗോള ചോക്ലേറ്റ് ഭീമൻമാർ. റബർ അവധി വ്യാപാരത്തിൽ നിക്ഷേപ താത്പര്യം കുറഞ്ഞത് ആശങ്കയുളവാക്കുന്നു. മഴ കണക്കിലെടുത്താൽ പുതിയ ഷീറ്റിനായി വ്യവസായികൾ കർക്കടകം വരെ കാത്തിരിക്കണം. കുരുമുളകുവിലയിൽ ചാഞ്ചാട്ടം. ഏലത്തോട്ടങ്ങൾ സജീവമാകുന്നതുകണ്ട് ഇടപാടുകാർ നിരക്ക് താഴ്ത്താനുള്ള ശ്രമത്തിലാണ്. മാസാരംഭ ഡിമാൻഡിൽ പ്രതീക്ഷയർപ്പിച്ച് വെളിച്ചെണ്ണ മില്ലുകാർ. ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോയ്ക്കു നേരിട്ട ക്ഷാമം വിട്ടുമാറിയിട്ടില്ല. രണ്ടാം വിളവുമായി പല രാജ്യങ്ങളും രംഗത്തെത്തിയിയെങ്കിലും ഉത്പാദനം അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഘാനയും ഐവറി കോസ്റ്റും നൈജീരിയയും വില്പനക്കാരാണെങ്കിലും കുറഞ്ഞ അളവിലാണ് അവർ കൊക്കോ വാഗ്ദാനം ചെയുന്നത്. വരവ് കുറഞ്ഞു രണ്ടു മാസം മുന്പ് റിക്കാർഡ് പ്രകടനം കാഴ്ചവച്ച രാജ്യാന്തര മാർക്കറ്റ് പിന്നീട് തളർച്ചയിലേക്കു നീങ്ങി. മാസമധ്യം വിനിമയവിപണിയിൽ ബ്രിട്ടീഷ് പൗണ്ടിനു നേരിട്ട തളർച്ചയിൽ വീണ്ടും 10,000 ഡോളറിലേക്കു കൊക്കോ കയറിയെങ്കിലും കുതിപ്പിന് അല്പായുസ് മാത്രമായിരുന്നു. വാരാന്ത്യം സെപ്റ്റംബർ അവധി 7520 ഡോളറിലാണ്. ചരക്കുക്ഷാമത്തിനിടയിലും അവധി വ്യാപാരത്തിലെ സെല്ലിംഗ് പ്രഷർ കണക്കിലെടുത്താൽ ഹ്രസ്വകാലയളവിൽ തിരുത്തൽ സാധ്യത തുടരും. ഹൈറേഞ്ചിൽനിന്നുൾപ്പെടെയുള്ള പുതിയ കൊക്കോ വരവ് അല്പം കുറഞ്ഞു. വിളവെടുപ്പ് നടത്തിയ ചരക്കിൽ വലിയ പങ്കും ഉത്പാദകർ വിറ്റഴിച്ചു. ജൂണ് ആദ്യം കിലോ 450 രൂപയിൽ നീങ്ങിയ കൊക്കോ പിന്നീട് 680 രൂപയായി ഉയർന്നെങ്കിലും മാസാവസാനം 550ലേക്ക് ഇടിഞ്ഞു. പച്ചക്കുരു 180 രൂപയിലാണ്. വിൽപ്പനയ്ക്കുവന്ന ചരക്കിൽ ജലാംശം ഉയർന്നതു വിലയെ ബാധിച്ചു. ഇതിനിടെ, കൊക്കോയിൽ ബ്ലാക്ക് പോഡ് രോഗം വീണ്ടും തലയുയർത്തി. ഫംഗസ് ബാധ അതിവേഗം വ്യാപിക്കുന്നതു കാർഷികമേഖലയിൽ ആശങ്കയുളവാക്കുന്നു. ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കാൻ കൃഷിവകുപ്പ് തയാറായില്ലെങ്കിൽ അടുത്ത സീസണിൽ കൊക്കോ ഉത്പാദനം കുത്തനെ ഇടിയാം. ഭീതിയിൽ റബർ ഏഷ്യൻ റബർ അവധി വ്യാപാരത്തിലെ നിക്ഷേപതാത്പര്യം ചുരുങ്ങുന്നു. മുഖ്യ ഉത്പാദനരാജ്യങ്ങളിൽ ചരക്കുലഭ്യത ഉയരുമെന്ന വിലയിരുത്തൽ മുന്നേറ്റ സാധ്യതകളെ പിടിച്ചുനിർത്തുമോയെന്ന ഭീതിയിലാണു നിക്ഷേപകർ. ഒസാക്ക എക്സ്ചേഞ്ചിൽ ഫണ്ടുകൾ പൊസിഷനുകളിൽ വരുത്തിയ മാറ്റങ്ങൾ റബറിനെ കിലോ 328-338 യെന്നിൽ പിടിച്ചുനിർത്തി. വിപണിയുടെ സാങ്കേതികചലനങ്ങൾ റബർ ദുർബലാവസ്ഥയിലേക്കു ചായാനുള്ള തയാറെടുപ്പിനെ വ്യക്തമാക്കുന്നു. സംസ്ഥാനവിപണിയിൽ ഷീറ്റ്ക്ഷാമം രൂക്ഷമാണ്. ടയർ വ്യവസായികൾ വിദേശ റബർ എത്തുമെന്ന കണക്കുകൂട്ടലുകൾ തെറ്റിയ ആഘാതത്തിലാണ്. അവർ നിരക്കുയർത്തി റബർ ശേഖരിക്കാൻ ഉത്സാഹിച്ചു. എന്നാൽ, ആവശ്യാനുസരണം ഷീറ്റ് ലഭിച്ചില്ല. ഇതിനിടെ, 204 രൂപയിൽനിന്ന് നാലാം ഗ്രേഡ് 207 വരെ കയറി. ഉൗഹക്കച്ചവടക്കാർ നിരക്ക് 220ലേക്ക് ഉയരുമെന്ന് ഉത്പാദനമേഖലയിൽ പ്രചരിപ്പിക്കുന്നുണ്ടങ്കിലും അത്തരമൊരു സാഹചര്യം തെളിഞ്ഞിട്ടില്ല. സ്റ്റോക്കിറക്കി ഉയർന്ന വില കൈപ്പിടിയിലൊതുക്കുന്നതു തന്നെയാകും അഭികാമ്യം. ഇതിനിടെ, കാലാവസ്ഥ വീണ്ടും മാറിമറിഞ്ഞു. മഴ കനത്തതിനാൽ വിപണിയിലേക്കുള്ള പുതിയ ഷീറ്റ് വരവിനു കർക്കടകം വരെ കാത്തിരിക്കേണ്ടിവരും. കൊപ്ര സ്റ്റെഡി വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതിലോബി വിലയുയർത്തി ചരക്ക് വിൽപ്പനയ്ക്കു രംഗത്തിറങ്ങിയത് അവസരമാക്കി, ദക്ഷിണേന്ത്യൻ കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണയ്ക്കുകൂടിയ വില ആവശ്യപ്പെട്ടു. മാസാരംഭമായതിനാൽ പ്രാദേശിക ആവശ്യക്കാരെത്തുമെന്ന കണക്കുകൂട്ടലിലാണു മില്ലുകാർ. എണ്ണവില ഉയർത്താൻ ഉത്സാഹിച്ച അവർ പക്ഷേ, കൂടിയ വിലയ്ക്കു കൊപ്ര ശേഖരിക്കുന്നില്ല. വാരാന്ത്യം വെളിച്ചെണ്ണ വില ഉയർന്നപ്പോൾ കൊപ്ര സ്റ്റെഡിയാണ്. കൊച്ചിയിൽ വെളിച്ചെണ്ണ 15,100ലും കൊപ്ര 9900 രൂപയിലുമാണ്. സംസ്ഥാനത്തെ ആഭരണകേന്ദ്രങ്ങളിൽ സ്വർണവില ചാഞ്ചാടി. പവൻ 53,080 രൂപയിൽനിന്ന് 52,600ലേക്കു താഴ്ന്നശേഷമുള്ള തിരിച്ചുവരവിൽ 53,000 രൂപയായി കയറി. ഒരു ഗ്രാമിനു വില 6625 രൂപയാണ്. ചാഞ്ചാടി മുളക്; നിരക്കിടിക്കാൻ ശ്രമം കുരുമുളക് വിലയിൽ ചാഞ്ചാട്ടം. ഒരു വിഭാഗം വാങ്ങലുകാർ ചരക്കുസംഭരണത്തിൽനിന്ന് അല്പം പിൻവലിഞ്ഞ് നിരക്കിടിക്കാൻ ശ്രമം നടത്തി. വില കുറയുന്നതു സ്റ്റോക്കിസ്റ്റുകളെ പരിഭ്രാന്തരാക്കുമെന്നു വാങ്ങലുകാർ കണക്കുകൂട്ടി. എന്നാൽ, പ്രതിദിന ശരാശരി വരവ് 30 ടണ്ണിൽ ഒതുങ്ങി. ഉത്പാദകർ മുളക് ഇറക്കുന്നതിൽ വരുത്തിയ നിയന്ത്രണം ശക്തമെന്ന തിരിച്ചറിവിൽ വാരാന്ത്യദിനങ്ങളിൽ അന്തർസംസ്ഥാന വാങ്ങലുകാർ വിലയുയർത്തി. കുരുമുളകിലെ തുടർച്ചയായ വിലക്കയറ്റത്തിനിടയിലെ സാങ്കേതികതിരുത്തൽ മാത്രമാണു വാരമധ്യത്തിൽ അനുഭവപ്പെട്ടത്. വിപണിയുടെ അടിയൊഴുക്ക് ശക്തമായതിനാൽ ജൂലൈ രണ്ടാം പകുതിയിൽ അടുത്ത കുതിപ്പിനു വിപണി തുടക്കം കുറിക്കാം. ഏകദേശം 11,000 രൂപ നാലാഴ്ചയ്ക്കിടെ മുന്നേറിയതിന്റെ സാങ്കേതികതിരുത്തലാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. കൊച്ചിയിൽ അണ്ഗാർബിൾഡ് മുളക് 67,800 രൂപയിലും ഗാർബിൾഡ് 69,800ലുമാണ്.

Source link