കെ.പി.സി.സി എക്‌സിക്യുട്ടീവ് ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കെ.പി.സി.സി എക്‌സിക്യുട്ടീവ് യോഗം ഇന്ന് ചേരും. ഓരോ മണ്ഡലങ്ങളിലെയും ഫലം പ്രത്യേകമായി വിലയിരുത്തും. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭ ഒരുക്കങ്ങളും ചർച്ചയാവും.
തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ആറ്റിങ്ങൽ, മാവേലിക്കര മണ്ഡലത്തിലെ വോട്ട് ശതമാനത്തിലുണ്ടായ കുറവും സംസ്ഥാനത്തെ സംഘടനാ വീഴ്ചകളും പരിശോധിക്കും.
സംഘടനാ ദൗർബല്യം പരിഹരിക്കാൻ പുനഃസംഘടന നടത്തുന്നതിനെകുറിച്ചും ചർച്ച ചെയ്തേക്കും. മികച്ച വിജയം നേടിയ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് മാറില്ലെന്നാണ് സൂചന. ചില ജില്ലകളിലെ സംഘടനാ പ്രവർത്തനം വേഗത്തിലാക്കാൻ ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റുന്നതും പരിഗണനയിലുണ്ട്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, എ.ഐ.സി.സി സെക്രട്ടറി വിശനാഥ പെരുമാൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
Source link